യു എ ഇ എക്‌സ്‌ചേഞ്ചും തമോഹ് ഗ്രൂപ്പും സംയുക്തമായി യു എ ഇ പതാക ദിനം ആചരിച്ചു.

അബുദാബി : ഫിനാബ്ലര്‍ ശൃംഖലയില്‍ പെട്ട ആഗോള ധനവിനിമയ സ്ഥാപനമായ യു.എ.ഇ എക്‌സ്‌ചേഞ്ചും തമോഹ് ഗ്രൂപ്പും സംയുക്തമായി യു എ ഇ പതാക ദിനം ആചരിച്ചു. റീം ഐലന്‍ഡില്‍ നടന്ന ചടങ്ങില്‍ തമോഹ് ബില്‍ഡിങ്ങിലുള്ള മുഴുവന്‍ കമ്പനികളിലെയും തൊഴിലാളികളും യുഎഇ എക്‌സ്‌ചേഞ്ച് -യൂനിമണി-ഫിനാബ്ലര്‍ ജീവനക്കാരും പങ്കെടുത്തു. രാജ്യത്തിന്റെ സമഗ്രമായ വളര്‍ച്ചയും സഹിഷ്ണുതയും സമാധാനവും ഉറപ്പുവരുത്തുന്ന യുഎഇ ഭരണ കര്‍ത്താക്കളുടെ ദീര്‍ഘ വീക്ഷണം മാതൃകാപരമാണെന്നും നാലു പതിറ്റാണ്ട് കാലത്തോളോം യു.എ.ഇയോടൊപ്പം വളര്‍ന്ന യു.എ.ഇ എക്‌സ്‌ചേഞ്ചിന് രാജ്യത്തിന്റെ ദ്രുതഗതിയിലുള്ള വളര്‍ച്ചയില്‍ പങ്കാളിയാവാന്‍ കഴിഞ്ഞതില്‍ ഏറെ അഭിമാനമുണ്ടെന്നും യുഎഇ എക്‌സ്‌ചേഞ്ച് – യൂനിമണി ഗ്രൂപ്പ് സി.ഇ.ഒ പ്രദീപ് കുമാര്‍ ടി.പി. പറഞ്ഞു.
0 Comments