പുതിയ കണ്‍സ്യുമര്‍ നിയമം നടപ്പാക്കാന്‍ യു.എ.ഇ തീരുമാനിച്ചു.

അബുദാബി:ഉപഭോക്താക്കളുടെ സംരക്ഷണവും ഉത്പ്പന്നവിലയുടെ സ്ഥിരതയും നിയമം മൂലം ഉപഭോക്താക്കള്‍ക്ക് ഉറപ്പുനല്‍കുന്ന പുതിയ കണ്‍സ്യുമര്‍ നിയമം നടപ്പാക്കാന്‍ യു.എ.ഇ തീരുമാനിച്ചു.യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അധ്യക്ഷനായ യു.എ.ഇ മന്ത്രിസഭയാണ് നിയമത്തിന് അംഗീകാരം നല്‍കിയത്. രാജ്യത്തിന്റെ നിരന്തരമായ വികസനം സാധ്യമാക്കുന്നതിനുള്ള സര്‍ക്കാര്‍ ശ്രമങ്ങളുടെ ഭാഗമായാണ് ഉപഭോക്തൃ സംരക്ഷണത്തെക്കുറിച്ചുള്ള ഫെഡറല്‍ നിയമം പുറപ്പെടുവിക്കാന്‍ അംഗീകാരം നല്‍കിയത്. യു.എ.ഇ പൗരന്മാരുടെയും വിദേശികളായ താമസക്കാരുടെയും ദൈനംദിന ജീവിതത്തെ ഒരുപോലെ ബാധിക്കുന്ന നിയമനിര്‍മ്മാണം, മികച്ച സമ്പ്രദായങ്ങള്‍ക്കനുസൃതമായി ഉപഭോക്താക്കളുടെ സംരക്ഷണവും വിലയുടെ സ്ഥിരതയും ഉറപ്പുനല്‍കുന്ന വിധത്തിലാണ് രൂപപ്പെടുത്തിയിരിക്കുന്നത.
് ജി.സി.സി രാജ്യങ്ങള്‍ തമ്മിലുള്ള നിയമനിര്‍മ്മാണ ഏകീകരണം ഉറപ്പാക്കുന്ന തരത്തില്‍ ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രാജ്യങ്ങള്‍, ജിസിസി, ഉപഭോക്തൃ സംരക്ഷണത്തെക്കുറിച്ചുള്ള ഏകീകൃത നിയമം എന്നിവയ്ക്ക് അനുസൃതമായാണ് പുതിയ നിയമം. സാങ്കേതിക മുന്നേറ്റത്തിന്റെയും ഇലക്ട്രോണിക് വാണിജ്യരംഗത്തും കാണുന്ന ത്വരിത വളര്‍ച്ചയുടെ വെളിച്ചത്തില്‍ ഉപഭോക്താക്കള്‍ക്ക് മതിയായ സംരക്ഷണം നല്‍കുന്നത് ഉറപ്പ് വരുത്തുകയാണ് നിയമം ലക്ഷ്യമിടുന്നത്. ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ക്കനുസൃതമായും ഉല്‍പാദന, വിതരണ രീതികള്‍ക്കനുസൃതമായും ചരക്കുകളുടെയും സേവനങ്ങളുടെയും വിതരണം നിയമം മൂലം ഉറപ്പാക്കുകയും ഉപഭോക്താക്കളെ പ്രതികൂലമായി ബാധിക്കുന്ന ഏതെങ്കിലും രീതികളെ പരിമിതപ്പെടുത്തുകയും ചെയ്യുകയാണ് ലക്ഷ്യം. സുസ്ഥിര ഉപഭോഗത്തെ പ്രോത്സാഹിപ്പിക്കുകയെന്നതും നിയമം ലക്ഷ്യമിടുന്നു, കൂടാതെ ഒരു സ്വതന്ത്ര കമ്പോളമുണ്ടാക്കുന്നതിന് ആവശ്യമായ വ്യവസ്ഥകള്‍ നല്‍കുകയും അതിന്നായുള്ള വാതിലുകള്‍ ഉത്പ്പാദകനുമുന്നില്‍ തുറന്നിടുകയും ചെയ്യുന്നു. അവിടെ ഉപഭോക്താക്കള്‍ക്ക് ന്യായമായ വിലകളോടെ സ്വതന്ത്രമായി ഉത്പ്പന്നങ്ങള്‍ തിരഞ്ഞെടുക്കാനുള്ള അവകാശം ലഭിക്കുന്നു. കൂടാതെ, ചരക്ക്-സേവന നിര്‍മ്മാതാക്കള്‍ക്കും വിതരണക്കാര്‍ക്കുമായി ഒരു ഏകീകൃത കോഡ് സൃഷ്ടിക്കുന്നതിനെ നിയമം സഹായിക്കുന്നു.
നിയമം പ്രാബല്യത്തില്‍ വന്നു കഴിഞ്ഞാല്‍, ഉപഭോക്തൃ സംരക്ഷണവുമായി ബന്ധപ്പെട്ട് വിതരണക്കാരുടെയും പരസ്യദാതാക്കളുടെയും വാണിജ്യ ഏജന്റുമാരുടെയും പ്രവര്‍ത്തനം നിയമം നിയന്ത്രിക്കാനും ഏകോപിപ്പിക്കാനും കഴിയും. മാത്രവുമല്ല,അസാധാരണമായ ചില സാഹചര്യങ്ങളില്‍ വില വര്‍ദ്ധനവ് നിയന്ത്രിക്കുക, നിര്‍മ്മാതാവ് അല്ലെങ്കില്‍ വ്യാപാരി നല്‍കുന്ന ചരക്കുകള്‍ക്കും സേവനങ്ങള്‍ക്കുമുള്ള ഗ്യാരന്റി നടപ്പാക്കുന്നത് ഉറപ്പാക്കുവാനും ഇ-കൊമേഴ്സ് രംഗത്തെ പ്രശ്‌നങ്ങള്‍ നിയന്ത്രിക്കുവാനും കഴിയും. കൂടാതെ, ഇക്കാര്യത്തില്‍ വേണ്ട പിഴകളും പരാതികളും നിയമം മൂലം നിര്‍ണ്ണയിക്കുവാനും സര്‍ക്കാറിന് കഴിയും.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar