യുക്രൈന്‍ വിമാനം തകര്‍ന്നത് ശത്രുവിമാനമെന്ന് തെറ്റിദ്ധരിച്ച് ഇറാന്‍ വെടിവെച്ചതിനാല്‍

തെഹ്റാന്‍:ഇറാഖിലെ അമേരിക്കന്‍ ക്യാമ്പുകള്‍ക്ക് നേരെ ഇറാന്‍ നട്ത്തിയ റോക്കറ്റ് ആക്രമണ വേളയില്‍ യുക്രൈന്‍ വിമാനം തകര്‍ന്നു വീണത് തങ്ങള്‍ക്ക് പറ്റിയ അബദ്ധമാണെന്ന് ഇറാന്‍. ഇറാഖിലെ ഇമാം ഖാംനഇ വിമാനത്താവളത്തില്‍ യുക്രയിന്‍ വിമാനം തകര്‍ന്നു വീണ് ജീവനക്കാര്‍ ഉള്‍പ്പെടെ 176 പേര്‍ കൊല്ലപ്പെട്ടിരുന്നു. ടേക് ഓഫിന് തൊട്ടുപിന്നാലെ വിമാനം തകരുകയായിരുന്നു. ബോയിങ് 737-800 വിമാനമാണ് തെഹ്റാന് വടക്കുകിഴക്ക് പരാന്ത് എന്ന സ്ഥലത്തു വെച്ച് അപകടത്തില്‍പ്പെട്ടത്. വിമാനത്താവളത്തില്‍ നിന്നു യുക്രെയ്ന്‍ തലസ്ഥാനമായ കീവിലെ ബോറിസ്പില്‍ വിമാനത്താവളത്തിലേക്ക് പ്രാദേശിക സമയം രാവിലെ 6.12 ന് പുറപ്പെട്ട വിമാനമാണ് തകര്‍ന്നത്. സാങ്കേതിക തകരാറാണ് വിമാനം തകരാന്‍ ഇടയാക്കിയതെന്ന് ഇറാന്‍ മാധ്യമങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു
യുക്രെയ്ന്‍ ഇന്റര്‍നാഷനല്‍ എയര്‍ലൈന്‍സിന്റെ വിമാനമാണ് തകര്‍ന്നത്. യാത്ര തുടങ്ങി എട്ടു മിനിറ്റിനുള്ളില്‍ വിമാനം തകര്‍ന്നതായാണ് ഫ്ളൈറ്റ് ട്രാക്കിങ് വെബ്സൈറ്റുകള്‍ സൂചിപ്പിച്ചിരുന്നത്. തകര്‍ന്ന വിമാനത്തിന് നാലു വര്‍ഷം മാത്രമാണ് പഴക്കം.അന്താരാഷ്ട്ര തലത്തില്‍ ഏറെ ആകാംക്ഷകള്‍ക്ക് ആക്കംകൂട്ടിയ വിമാന ദുരന്തം ശത്രു വിമാനമാണെന്ന് തെറ്റിദ്ധരിച്ച് വെടി ഉതിര്‍ത്തതിനാലാണെന്ന് ഇപ്പോള്‍ ഇറാന്‍ തന്നെ സമ്മതിക്കുമ്പോള്‍ വലിയ ആശ്വാസമാണ് ലോകത്തിന് നല്‍കുന്നത്.

0 Comments