ഒമാന്‍ യൂനിമണിക്ക് ഏറ്റവും മികച്ച വിശ്വസ്ഥത ബ്രാന്‍ഡ് പുരസ്‌കാരം

മസ്‌കറ്റ്: ഒമാനിലെ ഏറ്റവും വിശ്വാസമേറിയ ബ്രാന്‍ഡ് പുരസ്‌കാരനിരയില്‍ മണി എക്‌സ്‌ചേഞ്ച് വിഭാഗത്തില്‍ ഫിനാബ്ലര്‍ ശൃംഖലയില്‍പ്പെട്ട ആഗോള ധനവിനിമയ സ്ഥാപനമായ ഒമാന്‍ യൂനിമണിയെ തിരഞ്ഞെടുത്തു. സുല്‍ത്താനേറ്റിലെ മോസ്റ്റ് ട്രസ്റ്റഡ് ബ്രാന്‍ഡ്‌സ് അവാര്‍ഡിന്റെ നാലാം പതിപ്പിനു വേണ്ടി രണ്ട് മാസ കാലയളവില്‍ ഓണ്‍ലൈനായി നാല്‍പ്പത് വ്യത്യസ്ത വിഭാഗങ്ങളിലായി ഏഴ് ലക്ഷത്തില്‍പരം പേര്‍ പങ്കെടുത്ത വോട്ടെടുപ്പിലൂടെയാണ് ഒമാന്‍ യൂനിമണി ഈ ബഹുമതി നേടിയത്. ഉപഭോക്താക്കള്‍ക്ക് വിവിധ വിഭാഗങ്ങളിലായി അവരുടെ ഏറ്റവും ഇഷ്ടപ്പെട്ട ബ്രാന്‍ഡുകള്‍ക്ക് വോട്ടുചെയ്യാനുള്ള അവസരം നല്‍കിയിരുന്നു. മസ്‌കറ്റ് മുനിസിപ്പാലിറ്റി ചെയര്‍മാന്‍ ഇസ്സാം ബിന്‍ സൗദ് ബിന്‍ ഹരിബ് അല്‍ സദ്ജാലി, യൂനിമണി ഒമാന്‍ കണ്‍ട്രി ഹെഡും സി.ഇ.ഒ.യുമായ ബോബന്‍ എം.പിയുടെ നേതൃത്വത്തിലുള്ള സംഘത്തിന് അവാര്‍ഡ് സമ്മാനിച്ചു.
പൊതുജനം തിരഞ്ഞെടുപ്പിലൂടെ ഒരു സ്ഥാപനത്തെ തിരഞ്ഞെടുക്കുക എന്നത് ഏറെ സന്തോഷം നല്‍കുന്നെന്നും നൂതനവും തടസ്സമില്ലാത്തതുമായ മികച്ച ഉപഭോക്തൃ അനുഭവം നല്‍കാനുള്ള ഞങ്ങളുടെ പ്രതിജ്ഞാബദ്ധതയ്ക്ക് ഇത് തെളിവാണെന്നും യൂനിമണി ഒമാന്‍ കണ്‍ട്രി ഹെഡും സി.ഇ.ഒ.യുമായ ബോബന്‍ എം.പി. പറഞ്ഞു. ഈ അംഗീകാരം ഞങ്ങളുടെ ഉത്സാഹത്തിന് ആക്കം കൂട്ടുകയും മറ്റൊരു മികച്ച വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ മികച്ച സേവനങ്ങള്‍ തുടരാന്‍ ഞങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഈ വര്‍ഷാദ്യം ഒമ്പതാമത് അല്‍ ഇക്തിസാദ് വാള്‍ അമാല്‍ (എ.ഐ.ഡബ്ല്യു.എ)ല്‍ മികച്ച വിനിമയ സ്ഥാപനത്തിനുള്ള റെമിറ്റന്‍സ് ആന്റ് ഫോറിന്‍ എക്‌സ്‌ചേഞ്ച് കമ്പനി ഓഫ് ദ ഇയര്‍ അംഗീകാരം ഒമാന്‍ യൂനിമണിക്ക് ലഭിച്ചിരുന്നു. 60 ഓളം ശാഖകളുള്ള ഏറ്റവും വലിയ റീട്ടെയില്‍ ശൃംഖലയായ യൂണിമണി സുല്‍ത്താനേറ്റിലുടനീളം റീട്ടെയില്‍ സ്റ്റോറുകള്‍, ഡിജിറ്റല്‍, മൊബൈല്‍ സൊല്യൂഷനുകള്‍, സ്വയം സേവന കിയോസ്‌കുകള്‍ എന്നിവ ഉപയോക്താക്കള്‍ക്കായി ഒരുക്കിയിട്ടുണ്ട്.
0 Comments