യു.പി.എ മെഗാ മെംബേര്‍സ് മീറ്റ് ശ്രദ്ധേയമായി

ദുബൈ. യു.എ.ഇ യിലെ പി ആർ ഒ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ കൂട്ടായ്മയായ യുനൈറ്റഡ് പി. ആർ. ഒ അസോസിയേഷൻ അംഗങ്ങളുടെ മെംബേർസ് മീറ്റും പ്രിവിലേജ് കാർഡ് വിതരണവും ദുബായ് മുഹൈസ്‌നയിലെ മദീന മാളിൽ പി ആർ ഒ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ നിറഞ്ഞ പങ്കാളിത്തത്തോടെ നടത്തപ്പെട്ടു. യുണൈറ്റഡ് പി ആർ ഒ അസോസിയേഷൻ പ്രസിഡണ്ട് സലീം ഇട്ടമ്മലിന്റെ അധ്യക്ഷതയിൽ ചേർന്ന മെംബേർസ് മീറ്റ് യു എ ഇ ഫുട്ബാൾ അസോസിയേഷൻ ഉപാധ്യക്ഷനും മദീന മാൾ ചെയർമാനുമായ യൂസഫ് യാഖൂബ് അൽ സർക്കാൽ ഉത്ഘാടനം നിർവഹിച്ചു.
മുഖ്യ അതിഥിയായി സോഷ്യൽ മീഡിയയിലൂടെ ജീവകാരുണ്യ രംഗത്തു പ്രശസ്തനായ ഫിറോസ് കുന്നുംപറമ്പലിനെ യുണൈറ്റഡ് പി ആർ ഒ അസോസിയേഷന്റെ ഹെല്പ് വിംഗ് ലീഡറും യു എ ഇ യിലെ ജീവകാരുണ്യരംഗത്ത് നിറസാന്നിധ്യമായിട്ടുള്ള നസീർ വാടാനപ്പള്ളി അസോസോസിയേഷന്റെ പേരിൽ മൊമെന്റോ നൽകി ആദരിച്ചു. നിറഞ്ഞ സദസ്സിനെ സാക്ഷ്യയാക്കി സംസാരിച്ച ഫിറോസിന്റെ വാക്കുകൾ കാരുണ്യത്തിന്റെ നന്മ നിറഞ്ഞ വാക്കുകൾ ആയിരുന്നു.
മെംബേർസ് മീറ്റിന് ആശംസകൾ അറിയിച്ചുകൊണ്ട് മദീന മാൾ റെന്റൽ മാനേജർ താരിഖ് ശാത്ത്, അഡ്മിനിസ്ട്രേഷൻ മാനേജർ ഹസ്സൻ, ഷാനവാസ് ഡോക്ക് ആൻഡ് മാർക്ക്, മെഹമൂദ് സി പി, യുണൈറ്റഡ് പി ആർ ഒ അസോസിയേഷൻ മെംബേർസ് മീറ്റ് ചീഫ് കോർഡിനേറ്റർ അജിത്ത് ഇബ്രാഹിം ഭാരവാഹികളായ ബിബി ജോൺ യു ബി എൽ , ഗഫൂർ ഇതിക്കാൻ, മുജീബ് മപ്പാട്ടുകര , ഇഖ്ബാൽ ഇ സി എച്, കരീം വലപ്പാട്, ഷാഫി ആലക്കോട്, നിസാർ പട്ടാമ്പി, ബഷീർ ഇ കെ, കൃഷ്ണദാസ് മേനോൻ, സൈനുദ്ധീൻ, ബഷീർ സൈദ് ഇടശ്ശേരി, ഫയാസ്,ഇര്‍ശാദ് എന്നിവർ മെംബേർസ് മീറ്റിന് ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു. മെമ്പേഴ്‌സ് കാർഡ് വിതരണത്തിന് നൗഷാദ് മാംസാർ, ഗഫൂർ മുസല്ല, ഫൈസൽ കാലിക്കറ്റ് എന്നിവർ നേതൃത്വം നൽകി.
ജനറൽ സെക്രട്ടറി റിയാസ് കിൽട്ടൻ സ്വാഗതവും ട്രഷറർ മുഹ്സിൻ കാലിക്കറ്റ് നന്ദിയും പറഞ്ഞു.
0 Comments