കേരള മുസ്ലിംകൾ നൂറ്റാണ്ടിന്റ ചരിത്രം ഷാർജ പുസ്തക മേളയിൽ ശ്രദ്ധേയമാവുന്നു.

ഷാർജ.. നൂറ്റാണ്ടിന്റെ മുസ്ലിം ചരിത്രം അടയാളപ്പെടുത്തിയ ബൃഹത് ഗ്രന്ഥം ഷാർജ പുസ്തകമേളയിൽ ശ്രേധേയമാകുന്നു . കോഴിക്കോട് വചനം ബുക്സ് തയ്യാറാക്കിയ 1921-2021 കേരള മുസ്ലിംകൾ നൂറ്റാണ്ടിന്റ ചരിത്രം എന്ന ഗ്രന്ഥമാണ് വായനക്കാർ ഏറ്റെടുത്തത് . ഷാർജ അന്താരാഷ്ട്ര പുസ്‌തക മേളയിലെ വിവിധ സ്റ്റാളുകളിൽ പുസ്തകം ലഭ്യമാണ് എന്നത് ഗ്രന്ഥത്തിന്റെ സ്വീകാര്യതക്കുള്ള തെളിവായി പ്രസാധകർ ചൂണ്ടിക്കാട്ടി. കേരളത്തിലെ മുസ്ലിം ചരിത്രതിന്റ അകക്കാമ്പ് അന്വേഷിക്കുന്ന വിദ്യാർത്ഥികൾക്ക്
ആധികാരിക ചരിത്രത്തിലേക്കുള്ള സാഞ്ചാരം സാധ്യമാകുന്ന കൃതിയാണ് ഇത്.
ഒരുനൂറ്റാണ്ടു കാലം മുസ്ലിംകൾ അടയാളപ്പെടുത്തിയ മത രാഷ്ട്രീയ സാഹിത്യ സാംസ്‌കാരിക വിദ്യാഭ്യാസ ആരോഗ്യ സേവന മേഖലകളിലേ സംഭാവനകൾ വരച്ചു വെച്ച 1408 പേജുകളിൽ വികസിക്കുന്ന ഗ്രന്ഥം
ഡോക്ട്ടർ എം ജി എസ് . കെ ഇ എൻ . എ പി കുഞ്ഞാമു .ജമാൽ കൊച്ചങ്ങാടി . അബ്ദുൽ മജീദ് ,പി ടി കുഞ്ഞാലി അബ്ദു റഹ്മാൻമ ങ്ങാട് . ഡോ ബാവ കെ പാലുകുന്ന് എന്നിവരുട മേൽനോട്ടത്തിലാണ്
പുസ്തകം തെയ്യാറാക്കിയിട്ടുള്ളത് . പുസ്തകം നാട്ടിൽ ലഭിക്കാൻ വചനം ബുക്സിന്റെ ഗൾഫ് പ്രതിനിധി സിദ്ധീഖ് കുറ്റിക്കാട്ടൂരുമായി 056 5860771 നമ്പറിൽ ബന്ധപ്പെടാം , 1760 രൂപ വിലയുള്ള ഗ്രന്ഥം ഇപ്പോൾ 75 ദിർഹം നൽകിയാൽ നാട്ടിൽ ലഭിക്കും.നാട്ടിൽ ലഭിക്കാൻ 1250 രൂപ ഈ 9656538245 നമ്പറിൽ പണം ഗൂഗിൾ പേ ആയും അടക്കാം.
0 Comments