കേരള മുസ്‌ലിംകൾ നൂറ്റാണ്ടിൻ്റെ ചരിത്രം ഗൾഫ് പ്രകാശനം ശ്രദ്ധേയമായി ..

അബുദബി: 1921-2021- കേരള മുസ്ലിംകൾ നൂറ്റാണ്ടിൻ്റെ ചരിത്രം എന്ന ബൃഹ ത്കൃതിയുടെ
ഗൾഫ് പ്രകാശനം പ്രൗഢമായ സദസ്സിൽ നടന്നു.മുസ്ലിം കേരളത്തിൻ്റെ ചരിത്രത്തിലേക്ക് ഒരു തിരനോട്ടം അനിവാര്യമാണെന്നും അത് കാലഘട്ടത്തിലെ വെല്ലുവിളികൾക്ക് ഉത്തരം നൽകാൻ സഹായിക്കുമെന്നും കെ.എം.സി.സി.യു.എ.ഇ.ജനറൽ സെക്രട്ടറി അൻവർ നഹ അഭിപ്രായപ്പെട്ടു.

ആ ദിശയിലെ ചുവടുവെപ്പിന് സമീപകാലത്തെ അനുരണനങ്ങൾ നമ്മെ ബോധ്യപ്പെടുത്തുന്നുണ്ടെന്നും അദ്ദേഹം തുടർന്നു പറഞ്ഞു ‘അബുദബി ഇസ്ലാമിക് സെൻററിലെ പ്രൗഢഗംഭീര സദസ്സിൽ ചടങ്ങ് ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.അബുദബി തുഹ്ഫമിഷൻ ചെയർമാനും ഒ.എഫ്.എം
കൺവീനറുമായ വി.പി.കെ.അബ്ദുല്ല അധ്യക്ഷത വഹിച്ചു.മിംസ് ഡയരക്ടറും ഒ .എഫ് .എം ചെയർമാനുമായ എഞ്ചിനീയർ അബ്ദു റഹിമാൻ സെയ്ഫ് ലൈൻ എം.ഡി.ഡോ’ അബൂബക്കർ കുറ്റിക്കോലിന് നൽകി പ്രകാശനം ചെയതു.

ആദ്യ പ്രതി വിൽപന ഉദ്ഘാടനം മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം ലൈറ്റ് ടവർ ഇല്ലുമിനേഷൻ എം.ഡി.ഡോ’ യൂസഫ് കാരിക്കയിലിന് നൽകി നിർവഹിച്ചു.
ഷറഫ് ഷിപ്പിംഗ് ജി.എം.അബ്ദുറഹിമാൻ കോപ്പികൾസ്പോൺസർ ചെയതു. ഇസ്ലാമിക് സെൻറർലൈബ്രറിക്കുള്ള കോപ്പി അൻവർ നഹ ലിറ്ററി സെക്രട്ടറി കാസിം മാലിക്കണ്ടിക്ക്
കൈമാറി.

വചനം ബുക്സ് മാനേജർ സിദ്ദീഖ് കുറ്റിക്കാട്ടൂർ പുസ്തകം പരിചയപ്പെടുത്തി.എഞ്ചിനീയർ അബ്ദു റഹിമാൻ, ഡോ.അബൂബക്കർ കുറ്റിക്കോൽ, നവോത്ഥാനം എഡിറ്റർ അബ്ദു ശിവപുരം കെ.എം.സി.സി.ജനറൽ സെക്രട്ടറി അഡ്വ.മുഹമ്മദ് കുഞ്ഞി’ ,സുന്നി സെൻറർ സെക്രട്ടറി അബ്ദുൽ ബാരി , ഇന്ത്യൻ ഇസ്ലാമിക് സെൻറർ അഡ്മിനിസേട്രറ്റീവ് സെക്രട്ടറി സാബിർ മാട്ടൂൽ’, അഷ്റഫ് കാനാമ്പുള്ളി,
,എഡ്യുക്കേഷൻ സെക്രട്ടറി ശബീർ അല്ലാങ്കുളം, എന്നിവർ സംസാരിച്ചു.
അബുദബി ഇന്ത്യൻ ഇസ്ലാമിക് സെൻറർ ജനറൽ സെക്രട്ടറി ടി.കെ.അബ്ദുൽ സലാം സ്വാഗതവും ലിറ്റററി സെക്രട്ടറി കാസിം മാലിക്കണ്ടി നന്ദിയും പറഞ്ഞു ‘കേരളത്തിൽ നിന്നുള്ള
ഒട്ടേറെ സാമുഹിക സാംസ്കാരിക പ്രവർത്തകർ ചടങ്ങിൽ സംബന്ധിച്ചു.
പുസ്തകം ഷാർജ ബുക് ഫെയറിൽ ലഭിക്കും.
05655860771

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar