ലുലു ജീവനക്കാരന്‍ തൃശൂര്‍ ചേറ്റുവ സ്വദേശി വഹാബ് റിയാദില്‍ നിര്യാതനായി.

റിയാദ്. റിയാദിലെ മുറബ്ബ ലുലുവില്‍ ജോലി ചെയ്തിരുന്ന പരേതനായ ചേറ്റുവ പുല്ലറക്കത്ത് മുഹമ്മദ് കോയയുടെ മകന്‍ അബ്ദുല്‍ വഹാബ് എന്ന ബാബു 43 വയസ് ചൊവ്വഴ്ച്ച വൈകീട്ട് സൗദിയിലെ താമസ സ്ഥലത്ത് ഹൃദയാഘാതം മൂലം മരണപ്പെട്ടു. പരേതന്റെ മയ്യത്ത് 17ാം തിയ്യതി രാത്രി നാട്ടിലെ സ്വവസതിയായ മുത്ത മാവില്‍ കൊണ്ട് വന്ന് 18 ാം തിയ്യതി രാവിലെ 9 മണിക്ക് ചേറ്റുവ ജുമസ്ജിദില്‍ ഖബറടക്കുമെന്ന് സഹോദരങ്ങള്‍ അറിയിച്ചു. കോവിഡ് വ്യാപനം രൂക്ഷമായതിനാല്‍ വിമാന അസൗകര്യം നിലനില്‍ക്കുന്നതിനാല്‍ മയ്യിത്ത് നാട്ടിലെത്തിക്കാന്‍ ബന്ധുക്കള്‍ ഏറെ പ്രയാസപ്പെടുന്നുണ്ട്. പരേതന്റെ മഗ്ഫിറത്തിന്ന് വേണ്ടി പ്രാര്‍ത്ഥിക്കുകയും കഴിയുമെങ്കില്‍ മറഞ്ഞ മയ്യത്തിന്ന് വേണ്ടി നമസ്‌ക്കരിക്കുകയും ചെയ്യണമെന്ന്
സഹോദരന്മാരായ അബ്ദുല്‍ കലാം, അബ്ദുല്‍ മാലിക്ക് എന്നിവര്‍ ആവശ്യപ്പെട്ടു. ഭാര്യ നിഷിദ, മക്കള്‍, റീഹാന്‍,നഷ്‌വ,ഫാത്തിമ്മ,
മാതാവ് :അലീമു,സഹോദരങ്ങള്‍ അബ്ദുല്‍ കലാം, അബ്ദുല്‍ മാലിക്ക് ,
മൈമൂനാ ജെലീല്‍,റംല സത്താര്‍, ലൈല കലാം, സറീന മാലിക്
0 Comments