വൈലോപ്പിള്ളി ശ്രീധരമേനോന്‍റെ ഭാര്യ താറ്റാട്ട് ഭാനുമതിയമ്മ അന്തരിച്ചു.

തൃശൂർ: കവി വൈലോപ്പിള്ളി ശ്രീധരമേനോന്‍റെ ഭാര്യ താറ്റാട്ട് ഭാനുമതിയമ്മ (92) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. തൃശൂരിലെ വസതിയിലായിരുന്നു അന്ത്യം. സംസ്‌കാരം ഇന്നുച്ചയ്‌ക്ക് 2.30ന് പാറമേക്കാവ് ശാന്തിഘട്ടിൽ.
വൈലോപ്പിള്ളി ചീരാത്ത് ശങ്കരമേനോന്‍റെയും താറ്റാട്ട് ലക്ഷ്മിക്കുട്ടിയമ്മയുടെയും മകളാണ്. വിദ്യാഭ്യാസവകുപ്പിൽ ഡപ്യൂട്ടി സെക്രട്ടറിയായാണ് വിരമിച്ചത്. 1956ലായിരുന്നു വൈലോപ്പിള്ളിയുമായുള്ള വിവാഹം. എന്നാൽ കുടുംബജീവിതം അധികനാൾ മുന്നോട്ട് പോയില്ല. വൈകാതെ അവർ വേർപിരിഞ്ഞു. ഡോ.ശ്രീകുമാർ, ഡോ.വിജയകുമാർ എന്നിവർ മക്കളാണ്.
0 Comments