കോപ്പികൾ വിറ്റു തീർന്നു; വാരിയൻ കുന്നൻ പുസ്തകമേളയിലെ സുൽത്താൻ

അമ്മാർ കിഴുപറമ്പ് :
ഷാർജ , സന്ദർശക ബാഹുല്യം കൊണ്ട് സംഘാടകരെ വിസ്മയിപ്പിച്ച മലയാളി സമൂഹം പുസ്തക വിൽപ്പനയിലും അത്ഭുതം സൃഷ്ടിക്കുന്നു , കേരളത്തിൽ ഒരു ആഴ്ചക്കുള്ളിൽ 8000 കോപ്പി വിറ്റഴിച്ച സുൽത്താൻ വാരിയൻ കുന്നൻ ഷാർജയിലും വില്പനയിൽ ചരിത്രം സൃഷ്ട്ടിച്ചു , മേള തുടങ്ങി നാലു ദിവസം പിന്നിടുമ്പോൾ 1500 കോപ്പി വിറ്റഴിച്ചാണ് ഷാർജ പുസ്തകോത്സവത്തിൻറെ നാൽപതു വർഷത്തെ ചരിത്രം തിരുത്തി കുറിച്ചത് . ആദ്യമായി മേളയിൽ പങ്കെടുക്കുന്ന പ്രസാധകരുടെ ആദ്യ പുസ്തകം. റമീസ് എന്ന ചെറുപ്പക്കാരന്റെ ആദ്യ പുസ്തകം എന്നീ സവിശേഷതകളുമായി പുസ്തകോത്സവത്തിൽ എത്തിയ ടൂ ഹോൺ പ്രസാധകർക്ക് വൻ സ്വീകാര്യതയാണ് ആദ്യ പുസ്തകത്തിന് ലഭിച്ചത് . ഒരു പുസ്തകം ചുരുങ്ങിയ ദിവസത്തിനുള്ളിൽ വിറ്റു തീരുക എന്നത് ഷാർജയുടെ നാല്പത് വർഷത്തെ പുസ്തകമേള ചരിത്രത്തിൽ ആദ്യത്തേതാണ് .

നോർമൽ ബൈൻഡിങ് എഡിഷന് അമ്പത് ദിർഹവും , ഹാർഡ് ബൈന്റിംഗ് എഡിഷന് എൺപത് ദിർഹവുമാണ് വില. നൂറുകണക്കിന് കോപ്പികൾക്ക് ഓർഡറും പ്രസാധകർ സ്വന്തമാക്കി . ഏറ്റവും കൂടുതൽ പുസ്തകം ഒപ്പിട്ടു നൽകിയ എഴുത്തുകാരൻ എന്ന റെക്കോർഡും ആദ്യ പുസ്തകത്തിലൂടെ റമീസ് സ്വന്തമാക്കി. മലയാള പ്രസാധകർക്ക് ആവേശം നൽകുന്ന സ്വീകാര്യതയാണ് ടൂ ഹോർണിന് ഷാർജയിൽ ലഭിച്ചത് . പുസ്തകത്തിന്റെ ഇംഗ്ലീഷ് ,അറബിക്,ഹിന്ദി .തമിഴ് പതിപ്പുകൾ ഉടൻ വിപണിയിൽ എത്തുമെന്ന് ടൂ ഹോൺ മാനേജിങ് ഡയറക്ടർ സിക്കന്തർ അരീക്കോട് പ്രവാസലോകത്തോട് പറഞ്ഞു . ഇന്ന് വൈകുന്നേരം ഏഴുമണിക്ക് റെക്കാർഡ് വിൽപ്പനയുടെ ആഘോഷം സ്റ്റാളിൽ നടക്കുമെന്നും ഷാർജ ബുക്ക് ഫെയർ ഏക്സ്‌റ്റെർണൽ അഫയേഴ്‌സ് എക്സിക്യൂറ്റീവ് കെ.മോഹൻകുമാർ മുഖ്യാതിഥിയായി പങ്കെടുക്കുമെന്നും ടൂഹോൺ സാരഥി ലുക്മാൻ അരീക്കോട് അറിയിച്ചു .

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar