വയല്‍ക്കിളികളുടെ ആത്മഹത്യാ ഭീഷണി.

തളിപ്പറമ്പ്: കീഴാറ്റൂരില്‍ ബൈപ്പാസിനെതിരെ സമരം ചെയ്യുന്ന വയല്‍ക്കിളികളുടെ ആത്മഹത്യാ ഭീഷണി. ദേഹത്ത് മണ്ണെണ്ണ ഒഴിച്ചാണ് സമരക്കാരുടെ ഭീഷണി. സര്‍വേക്ക് എത്തിയ ഉദ്യോഗസ്ഥരെ സമരം ചെയ്യുന്ന വയല്‍കിളികള്‍ തടഞ്ഞു. പൊലീസ് സന്നാഹത്തോടെ ആയിരുന്നു റവന്യു ഉദ്യോഗസ്ഥരുടെ വരവ്. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ മുദ്രാവാക്യം വിളികളോടെ കടുത്ത പ്രതിഷേധം ഉയര്‍ത്തി. ഇവരെ അറസ്റ്റ് ചെയ്തു നീക്കാന്‍ സാധ്യതയുണ്ട്. ബൈപ്പാസ് നിര്‍മാണത്തിനായി സ്ഥലം ഏറ്റെടുക്കുന്നതിന്  ഉദ്യോഗസ്ഥ സംഘം ഇന്ന് സ്ഥലം അളക്കും. ഉദ്യോഗസ്ഥരെ സ്ഥലമളക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് സമരസമിതി.

സ്ഥലം അളക്കാന്‍ എത്തിയാല്‍ തടയാനായി വയല്‍ക്കിളികള്‍ സമരസ്ഥലതുണ്ട്. വന്‍ പോലീസ് സംഘം ആണ് ഉദ്യോഗസ്ഥര്‍ക്ക് സുരക്ഷ നല്‍കുന്നത്. അറസ്റ്റ് ചെയ്യാന്‍ ശ്രമം ഉണ്ടായാല്‍ ആത്മഹത്യ ചെയ്യും എന്നാണ് സമരക്കാരുടെ ഭീഷണി. വയലില്‍ കൂട്ടിയിട്ടിരിക്കുന്ന നെല്‍കറ്റകള്‍ക്ക് തീയിട്ടും ശരീരത്തില്‍ മണ്ണെണ്ണ ഒഴിച്ചും സമരസമിതി പ്രവര്‍ത്തകര്‍ ആത്മഹത്യാ ഭീഷണി മുഴക്കിയിരിക്കുകയാണ്.കണ്ണൂര്‍ തളിപ്പറമ്പിന് കൂഴാറ്റൂരില്‍ ദേശീയപാതയ്ക്കായി സ്ഥലം ഏറ്റെടുക്കുന്നത് എന്തുവന്നാലും തടയുമെന്ന നിലപാടിലാണ് വയല്‍ക്കിളികള്‍.

ദേശീയ പാതയ്ക്കായി കീഴാറ്റൂരിലെ വയലിന് മധ്യത്തിലൂടെയാണ് റോഡിന്റെ രൂപരേഖ ഉണ്ടാക്കിയത്. എന്നാല്‍ കൃഷി നടക്കുന്ന വയലില്‍ നിന്ന് റോഡിന്റെ അലൈന്‍മെന്റ് മാറ്റണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ സമരവുമായി രംഗത്തെത്തുകയായിരുന്നു. സിപിഎമ്മിന്റെ വോട്ട് ബാങ്കായ കീഴാറ്റൂരില്‍ പാര്‍ട്ടി ആവശ്യപ്പെട്ടിട്ടും സമരരംഗത്ത് നിന്നും വിട്ടുനില്‍ക്കാന്‍ സമരസമിതി തയ്യാറായില്ല.
വിശാലമായ വയല്‍ഭൂമി ബൈപാസിനായി വിട്ടുകൊടുക്കേണ്ട 58 പേരില്‍ ഭൂരിപക്ഷവും കഴിഞ്ഞ ദിവസം സമ്മതപത്രം കൈമാറിയിരുന്നു. സമരത്തെ തളിപ്പറയുകയും സമരത്തില്‍ പങ്കെടുത്ത 11 പ്രവര്‍ത്തകരെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കുകയും ചെയ്ത സിപിഎം പ്രാദേശിക നേതൃത്വത്തിന്റെ നിശബ്ദ ഇടപെടലാണ് സമ്മതപത്രം കൈമാറിയതിനു പിന്നില്‍.  വയല്‍കിളി സമരനായകന്‍ സുരേഷ് കീഴാറ്റൂര്‍ അടക്കം ഏതാനും പേരുടെ ഭൂമിയാണ് എനി ഏറ്ററെടുക്കാനുള്ളത്. പ്രദേശത്ത് വയല്‍കിളികള്‍ വയല്‍ കാവല്‍ സമരം തുടരുകയാണ്. സിപിഐയുടെയും ബിജെപിയുടെയും പിന്തുണ സമരത്തിനുണ്ട്. ഒരുമാസം മുമ്പ് കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍ കീഴാറ്റൂര്‍ വയല്‍ സന്ദര്‍ശിച്ചിരുന്നു.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar