പ്രവാസ ലോകം വാര്‍ത്ത കിഴുപറമ്പിലെ ജനങ്ങളുടെ ദുരിതത്തിന് അറുതി വരുത്തി.

പ്രവാസ ലോകം വാര്‍ത്ത കിഴുപറമ്പിലെ ജനങ്ങളുടെ ദുരിതത്തിന് അറുതി വരുത്തി. കിഴുപറമ്പ് വില്ലേജ് ഓഫീസിലെ ക്രമക്കേടുകളെക്കുറിച്ച് പ്രവാസലോകം നല്‍കിയ വാര്‍ത്ത മുഖ്യധാരാ പത്രങ്ങള്‍ കൂടി ഏറ്റെടുത്തതോടെയാണ് കിഴുപറമ്പ് വില്ലേജ് ഓഫീസിന്റെ പ്രവര്‍ത്തനങ്ങള്‍ ജില്ലാ ഭരണകൂടം ശ്രദ്ധിക്കാന്‍ തുടങ്ങിയത്. നിലവില്‍ ഉണ്ടായിരുന്ന വില്ലേജ് ഓഫീസര്‍ അടക്കം മൂന്നു പേര്‍ ലീവെടുക്കുകയോ നീണ്ട അവധിയില്‍ പോവുകയോ ചെയ്തതോടെ പകരം മൂന്നുപേരെയാണ് ഏറനാട് താലൂക്ക് പുതുതായി നിയമിച്ചത്. ഇവര്‍ വന്നതോടെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ എല്ലാം പരിഹരിച്ചു തുടങ്ങി. മുസ്ലിം ലീഗ് പഞ്ചായത്ത് ഓഫീസിലേക്ക് ഉപരോധ സമരം നടത്തി. കോണ്‍ഗ്രസ് തിങ്കളാഴ്ച്ച വില്ലേജ് ഓഫീസിലേക്ക് സമര പരിപാടികള്‍ ആസൂത്രണം ചെയ്തിച്ചുണ്ട്. സാമൂഹ്യ പ്രവര്‍ത്തകര്‍ മുഖ്യമന്ത്രി,ജില്ലാ കലക്ടര്‍,തഹസില്‍ദാര്‍,ആര്‍.ഡി.ഒ എന്നിവര്‍ക്ക് നിരവധി നിവേദനങ്ങളും പരാതിയും സമര്‍പ്പിച്ചിട്ടുമുണ്ട്.വില്ലേജ് ഓഫീസ് ക്രമക്കേടുകള്‍ക്കെതിരെ പ്രവാസലോകം കൊണ്ടുവന്ന എക്‌സ്‌ക്ലൂസീവ് വാര്‍ത്ത നാട്ടുകാരും രാഷ്ട്രീയ സാമൂഹ്യ സംഘടനകളും ഏറ്റെടുത്തതോടെയാണ് ഭരണകൂട ശ്രദ്ധ പതിഞ്ഞത്.വില്ലേജ് പ്രവര്‍ത്തനം അവതാളത്തിലായതിന്റെയും പുറമെ നിന്നുള്ളവര്‍ വില്ലേജ് പ്രവര്‍ത്തനം കയ്യാളുന്നതിന്റെയും വാര്‍ത്ത ആദ്യമായി പുറത്തെത്തിച്ചത് പ്രവാസലോകം ഓലൈന്‍ ന്യൂസ് പോര്‍ട്ടലാണ്. ശേഷം ഈ വാര്‍ത്ത മാധ്യമം,തേജസ്,സുപ്രഭാതം എന്നീ പത്രങ്ങള്‍ വലിയ പ്രധാന്യത്തോടെയാണ് പ്രസിദ്ധീകരിച്ചത്. ഈ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതോടെ തഹസില്‍ദാര്‍ മൂന്നു ജീവനക്കാരെ പ്രത്യേകമായി കിഴുപറമ്പ് വില്ലേജിലേക്ക് താല്‍ക്കാലികമായി നിയമിക്കുകയായിരു്ന്നു. ഇവര്‍ ചാര്‍ജ്ജെടുത്തതോടെ മാസങ്ങളായി നടക്കാതെ വന്ന ഫയലുകള്‍ നിമിഷ നേരം കൊണ്ടാണ് പലര്‍ക്കും ശരിയാക്കി കിട്ടിയത്. ഫയലുകളില്‍ നടപടി സ്വീകരിക്കാതെ ജനത്തെ ദുരിതത്തിലാഴ്ത്തുന്ന ജീവനക്കാരെക്കുറിച്ചുള്ള പ്രവാസലോകം വാര്‍ത്തക്ക് വലിയ പിന്തുണയാണ് ജനങ്ങളില്‍ നിന്നും കിട്ടിയത്. പൊതുജനം സജീവമായി രംഗത്തെത്തിയതോടെ വില്ലേജിന്റെ പ്രവര്‍ത്തനം അവതാളത്തിലാക്കിയ വില്ലേജ് ഓഫീസറടക്കമുള്ള ചില ജീവനക്കാര്‍ അവധിയില്‍ പോയിരിക്കയാണ്. ആധാരം ഓണ്‍ലൈന്‍ ആക്കുന്നതുമായി ബന്ധപ്പെട്ട ക്രമക്കേടുകളുടെ പേരില്‍ ജനങ്ങളില്‍ നിന്നും ഏജന്റുമാര്‍ വഴി വലിയ സംഖ്യയാണ് ചിലര്‍ വസൂലാക്കിയത്. അത്തരം ഏജന്റുമാരും പിന്‍വാങ്ങിയതോടെ വില്ലേജ് പ്രവര്‍ത്തനം കാര്യക്ഷമമായി നടക്കുന്ന സാഹചര്യം ഒരുങ്ങി.

പ്രവാസലോകം പ്രസിദ്ധീകരിച്ച വാര്‍ത്ത ചുവടെ ചേര്‍ക്കുന്നു.

കിഴുപറമ്പ്. കിഴുപറമ്പ് വില്ലേജ് ഓഫീസ് പ്രവര്‍ത്തനത്തിനെതിരെ ജനങ്ങള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങുന്നു. ആധാരം ഓലൈന്‍ ആക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളാണ് ജനങ്ങളെ ദുരിതത്തിലാഴ്ത്തിയത്. കഴിഞ്ഞ നിരവധി മാസങ്ങളായി നടക്കുന്ന പ്രവര്‍ത്തിയാണ് ആധാരം കമ്പ്യൂട്ടര്‍ വത്കരണമെന്നത്. ആധാരത്തിന്റെ കോപ്പി,മുന്‍കാലങ്ങലില്‍ നികുതി അടച്ചതിന്റെ രേഖ എന്നിവയടക്കം പ്രത്യേക ഫോറത്തോടൊപ്പം പൂരിപ്പിച്ചു നല്‍കുകയാണ് ആദ്യ നടപടി. ഒരു മാസത്തിനുള്ളില്‍ ഓഫീസുമായി ബന്ധപ്പെട്ടാല്‍ അക്ഷയ കേന്ദ്രം വഴി നികുതി അടയ്ക്കാനുള്ള രജിസ്‌ട്രേഷന്‍ നമ്പര്‍ ലഭിക്കുമെന്നാണ് വില്ലേജ് അധികൃതര്‍ അപേക്ഷകര്‍ക്ക് നല്‍കിയ ഉറപ്പ്. എന്നാല്‍ ആറും ഏഴും മാസമായി ഒഫീസ് കയറി ഇറങ്ങിയിട്ടും ഇത് വരെ നൂറ് കണക്കിനു അപേക്ഷകര്‍ക്ക് നികുതി അടയ്ക്കാന്‍ കഴിഞ്ഞിട്ടില്ല.
പുറമെ നിന്നും കരാര്‍ വ്യവസ്ഥയില്‍ ജോലി എടുത്ത ആളുകള്‍ കംമ്പ്യൂട്ടറില്‍ രേഖകള്‍ ചേര്‍ത്തിയപ്പോള്‍ സംഭവിച്ച പിഴവാണ് പൊതുജനത്തെ ഇപ്പോള്‍ തീ തീറ്റിക്കുത്. ചിലര്‍ക്കു ഭൂമിയുണ്ട് തണ്ടപ്പേരില്ല, മറ്റു ചിലര്‍ക്ക് ആധാരത്തിലുണ്ട് കംമ്പ്യൂട്ടറില്‍ ഭൂമിയില്ല, ആധാരത്തിലുള്ള ഭൂമി കംമ്പ്യൂട്ടറില്‍ ഇല്ലാത്തവര്‍ നിരവധിയുണ്ട്, മറ്റുചിലര്‍ക്കാവട്ടെ ആധാരത്തില്‍ മുപ്പത് സെന്റ് ഉള്ളപ്പോള്‍ കംമ്പ്യൂട്ടറില്‍ മൂന്നേക്കറും.ഇങ്ങനെ രേഖകള്‍ കംമ്പ്യൂട്ടറില്‍ ചേര്‍ത്തവരുടെ അശ്രദ്ധകൊണ്ട് കിഴുപറമ്പ് വില്ലേജ് ഓഫീസ് കയറി ഇറങ്ങുകയാണ് നൂറുകണക്കിനു നാട്ടുകാര്‍ കഴിഞ്ഞ അഞ്ചാറു മാസമായി്. പുറമെ നിന്നും കരാര്‍ അടിസ്ഥാനത്തില്‍ കംമ്പ്യൂട്ടര്‍ ജോലി എടുത്ത ആളുകള്‍ക്ക് ഒരു ആധാരം കംമ്പ്യൂട്ടറില്‍ ചേര്‍ത്താല്‍ നാലു രൂപയാണത്രെ ലഭിക്കുക്. ഇത്രയും തുഛമായ തുകക്ക് കംമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ളവരെ ലഭിക്കില്ലെന്നതിനാലാണ് കിട്ടുന്നവരെ പിടിച്ചു പണി ഏല്‍പ്പിച്ചത്. ഇങ്ങനെ ഏല്‍പ്പിച്ചവര്‍ ഒരു ദിവസം നൂറും നൂറ്റമ്പതും എന്‍ട്രി ചേര്‍ക്കാന്‍ വേണ്ടി ശ്രദ്ധിക്കാതെ കാര്യങ്ങള്‍ ചെയ്തതാണ് പ്രശ്‌നം ഇത്രയധികം വഷളാക്കിയതെന്നാണ് വില്ലേജ് അധികൃതരുടെ മറുപടി. ഇത്തരം പ്രയാസങ്ങളുമായി എത്തുന്നവരെ ജീവനക്കാര്‍ ആവശ്യമില്ലാത്ത കാര്യങ്ങള്‍ പറഞ്ഞു നടത്തിക്കുകയാണ്. ഇതിനെതിരെ പരാതി ഉയര്‍ന്നപ്പോഴാണ് ഏറനാട് താലൂക്ക് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ഇക്കഴിഞ്ഞ ഏഴാം തിയ്യതി വില്ലേജ് പരിസരത്ത് അദാലത്ത് നടത്തിയത്. ഏറനാട് താലൂക്കില്‍ നിന്നും ഒരു ജീവനക്കാരിയാണ് നൂറിലധികം പേരുടെ പരാതി പരിഹരിക്കാന്‍ വന്നത്. അവരാകട്ടെ ഒരോ പരാതിയും കേട്ടു മനസ്സിലാക്കി പരിഹരിക്കാന്‍ തെയ്യാറായതുമില്ല. വില്ലേജിലെ ജീവനക്കാര്‍ പറയുന്നത് ചെയ്ത് അവര്‍ തിരിച്ചുപോവുകയാണ് ഉണ്ടായത്. ഈ അദാലത്തില്‍ പങ്കെടുത്തിട്ടും കാര്യങ്ങള്‍ ശരിയാവാതെ നിരവധിപേര്‍ വില്ലേജ് പരിധിയിലുണ്ട്.
അദാലത്തില്‍ പങ്കെടുത്തവരില്‍ തന്നെ മിക്കവരോടും ഫോം എട്ട് പൂരിപ്പിച്ച് ഏറനാട് താലൂക്കില്‍ അപേക്ഷ നല്‍കാനാണ് നിര്‍ദ്ദേശിച്ചത്. ഭൂമി അളക്കാന്‍ സര്‍വ്വേയറെ കിട്ടാന്‍ വേണ്ടിയുള്ള അപേക്ഷയാണ് ഫോം എട്ട്. പന്ത്രണ്ട് സെന്റ് ഭൂമിയുള്ള വ്യക്തി അപേക്ഷക്കൊപ്പം ഇരുനൂറ്റി അറുപത്തിമൂന്ന് രൂപ ചെലാന്‍ ട്രഷറിയില്‍ അടക്കണം. പന്ത്രണ്ട് സെന്റിനുമുകളില്‍ അമ്പത് സെന്റുവരെ മുന്നൂറ് രൂപയും,അമ്പത് മുതല്‍ ഒരു ഏക്കര്‍ വരെ 376 രൂപയും,ഒരു ഏക്കര്‍ മുതല്‍ അഞ്ച് ഏക്കര്‍ വരെ 625 രൂപയുമാണ് സര്‍ക്കാറിലേക്ക് ചെലാന്‍ അടക്കേണ്ടത്. എന്നാല്‍ ഇങ്ങനെ ചെലാന്‍ അടച്ച് അപേക്ഷ സമര്‍പ്പിച്ചവര്‍ക്ക് ഒരു വര്‍ഷമായിട്ടും താലൂക്കില്‍ നിന്നും നടപടിയൊന്നും ഇതുവരെ ഉണ്ടായിട്ടില്ല എന്നിരിക്കെയാണ് മറ്റുള്ളവരോടും ഇതേ മാര്‍ഗം സ്വീകരിക്കാന്‍ പറയുന്നത്. പ്രശ്‌നങ്ങള്‍ വില്ലേജ് പിധിയില്‍ നിന്നും താലൂക്ക് പരിധിയിലേക്ക് നീക്കി കൈയ്യൊഴിയുകയാണ് ഫോം എട്ടിലൂടെ ജീവനക്കാര്‍ എന്നാണ് താലൂക്ക് ജീവനക്കാര്‍ പറയുന്നത്. ഈ വിഷയം അതാത് വില്ലേജല്‍ നിന്നു തന്നെ കംമ്പ്യൂട്ടര്‍ അറിയുന്ന ജീവനക്കാരന് വളരെ പെട്ടന്ന് ശരിയാക്കാമെന്നിരിക്കെയാണ് ജനത്തെ ജീവനക്കാര്‍ പ്രയാസപ്പെടുത്തുന്നത്.
ഈ വിഷയവുമായി തഹസില്‍ദാറുമായി ബന്ധപ്പെട്ടപ്പോള്‍ ഒരു വര്‍ഷം കഴിഞ്ഞാലും ഭൂമി അളക്കാന്‍ സര്‍വ്വേയര്‍മാരെ താലൂക്കില്‍ നിന്നും ലഭിക്കില്ലെന്നാണ് പറഞ്ഞത്. ആകെ അഞ്ചുപേരാണ് താലൂക്കില്‍ ഉള്ളത്.അതില്‍ ചിലര്‍ നീണ്ട അവധിയിലാണ്. ബാക്കിയുള്ളരിപ്പോള്‍ മലപ്പുറം നേഷ്ണല്‍ ഹൈവെ അക്വയറുമായി ബന്ധപ്പെട്ട തിരക്കിലാണെന്നും അതിനാല്‍ ഫോം എട്ടില്‍ അപേക്ഷ നല്‍കേണ്ടതില്ലെന്നും ഈ വിഷയം വില്ലേജില്‍ തന്നെ തീര്‍ക്കാമെന്നുമാണ് തഹസില്‍ദാര്‍ പറഞ്ഞത്. എന്നാല്‍ തഹസില്‍ദാറുടെ വാക്കിനുപോലും വിലകല്‍പ്പിക്കാതെ ജനത്തെ ഉപദ്രവിക്കുകയാണ് ജീവനക്കാര്‍. (ഇങ്ങനെ ചെലാന്‍ അടച്ചവരുടെ പ്രശ്‌നം പോലും പുതിയ ജീവനക്കാര്‍ പരിഹരിച്ചു എന്നതാണ് വളരെ രസകരം.സര്‍്കകാറിലേക്ക് ആവശ്യമി്ല്ല്ാതെ കുറെ ണം ലഭിച്ചു എന്നുമാത്രം)
നികുതി അടയ്ക്കാന്‍ രേഖകള്‍ ക്ലിയര്‍ അല്ലാത്തവരോട് വില്ലേജ് ജീവനക്കാര്‍ ഭൂമി സന്ദര്‍ശിക്കണമെന്ന്ാണ് പറയുന്നത്. ഇങ്ങനെ സ്ഥലം നേരില്‍കാണാന്‍ ജീവനക്കാരെ ഏര്‍പ്പാടാക്കാനും കൂട്ടിക്കൊണ്ടുവരാനും ചില ഏജന്റുമാരും പ്രവര്‍ത്തിക്കുന്നുണ്ട് വില്ലേജ് പരിസരത്ത്. ഇവര്‍ ആയിരങ്ങള്‍ കൈമടക്ക് വാങ്ങുതായ പരാതി ധാരാളമായി ഉയരുന്നുണ്ട്. ഈ വിഷയം ഉന്നയിച്ച് ഇന്നലെ നടന്ന അദാലത്തില്‍ വലിയ ഒച്ചപ്പാടുകള്‍ വരെ അരങ്ങേറിയിട്ടുണ്ട്. ചില ജീവനക്കാര്‍ അറിഞ്ഞുകൊണ്ട് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയും നാലും അഞ്ചും മാസം ജനങ്ങളെ നടത്തിച്ച് പിന്നാമ്പുറത്തുകൂടി കാര്യങ്ങള്‍ ശരിയാക്കി കൊടുക്കുന്നുമുണ്ടെന്ന് പരാതിയും ഉയരുന്നുണ്ട്. ഫോം എട്ട അപേക്ഷ നല്‍കിയ ആള്‍ക്ക് പോലും വില്ലേജ് ജീവനക്കാര്‍ തന്നെ രേഖ ശരിയാക്കിക്കൊടുത്തിട്ടുണ്ട്. വിവിധ ആവശ്യങ്ങള്‍ക്കു വേണ്ടി നികുതി ശീട്ടും മറ്റ് ഭൂമി രേഖകളും ആവശ്യമുള്ളവരാണ് നികുതി അടയ്ക്കാന്‍ കഴിയാതെ ദുരിതം അനുഭവിക്കുന്നത്. മറ്റൊരു വില്ലേജിലും ഇത്രയധികം കൃത്രിമം നടന്നില്ലെന്നാണ് ജനങ്ങള്‍ പറയുന്നത്. വളരെ വേഗം വില്ലേജ് ജീവനക്കാര്‍ക്ക് തന്നെ ശരിയാക്കാവുന്ന പ്രശ്‌നം ഊതിവീര്‍പ്പിച്ച് ജനത്തെ പ്രയാസപ്പെടുത്തുകയാണ് ഉദ്യോഗസ്ഥരെന്നാണ് നാട്ടുകാര്‍ പരാതി പറയുന്നത്.
പുതിയ ആധുനിക കെട്ടിടത്തിലേക്ക് പ്രവര്‍ത്തനം മാറ്റിയ വില്ലേജില്‍ ഇന്റര്‍നെറ്റ് സ്പീഡ് ഇല്ലെന്നു പറഞ്ഞാണ് ജനത്തെ ഇതുവരെ പ്രയാസപ്പെടുത്തിയിരുന്നത്. ഇതുപരിഹരിക്കാന്‍ പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റി സ്വന്തം ചെലവില്‍ അതിവേഗ നെറ്റ് കണക്ഷന്‍ ഓഫീസില്‍ സ്ഥാപിച്ചെങ്കിലും ജീവനക്കാരുടെ അനാസ്ഥ ജനത്തെ വീണ്ടും പ്രയാസപ്പെടുത്തുകയാണ്. വില്ലേജ് ജീവനക്കാരുടെ ജനദ്രാഹ നടപടികള്‍ അവസാനിപ്പിക്കണമെന്നും ആധാരം ഓണ്‍ ലൈന്‍ ആക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രശ്‌നങ്ങള്‍ക്ക് ഉടനടി പരിഹാരം കാണണമെന്നും ആവശ്യപ്പെട്ടു കിഴുപറമ്പ് പഞ്ചായത്ത് പൗരസൗമിതി പ്രവാസലോകത്തിന്റെ നേതൃത്വത്തില്‍ കലക്ടര്‍ക്കും ഏറനാട് തഹസില്‍ദാര്‍ക്കും നിവേദനം നല്‍കുന്നതിന്റെ ഭാഗമായ ഒപ്പുശേഖരണം ഇന്നലെ വില്ലേജ് പരിസരത്ത് നടന്ന അദാലത്തില്‍ വെച്ച് നടന്നു. ജനങ്ങളില്‍ നിന്നും ജീവനക്കാര്‍ രേഖകള്‍ ശരിയാക്കാന്‍ ഭീമമായ തുക ഏജന്റുമാര്‍ വഴി ഈടാക്കുന്നുണ്ടെന്നും ഇത്തരം ഏജന്റുമാരാണ് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുന്നതെന്നും പരാതിയില്‍ സൂചിപ്പിച്ചു. നികുതി രേഖകള്‍ കിട്ടാതെ പ്രയാസപ്പെടുന്ന നൂറു കണക്കിനു ജനത്തിന്റെ പ്രയാസം പരിഹരിക്കാന്‍ ജില്ലയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ ശ്രദ്ധിച്ചില്ലെങ്കില്‍ വരും ദിവസങ്ങളില്‍ വില്ലേജില്‍ സമര പരിപാടികള്‍ ആരംഭിക്കുമെന്നും നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar