വെസ്റ്റ് നൈല്‍ ബാധ, മലപ്പുറത്ത് ആറ് വയസുകാരന്‍ മരിച്ചു.

നേരത്തെ വെസ്റ്റ് നൈല്‍ ബാധ റിപ്പോര്‍ട്ട് ചെയ്ത
ആറ് വയസുകാരന്‍ മരിച്ചു. മലപ്പുറം വേങ്ങര സ്വദേശി മുഹമ്മദ് ഷാന്‍ ആണ് മരിച്ചത്. ഒരാഴ്ചയായി കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ ചികിത്സയിലായിരുന്നു ബാലന്‍. ആദ്യം കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മുഹമ്മദ് ഷാനെ പനി ഗുരുതരമായതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ വെച്ചാണ് കുട്ടിക്ക് വെസ്റ്റ് നൈല്‍ പനിബാധയാണെന്ന് സ്ഥിരീകരിച്ചത്.
ദേശാടന പക്ഷികളില്‍ നിന്ന് കൊതുകുകളിലൂടെ മനുഷ്യരിലേക്ക് പടരുന്ന പനിയാണ് വെസ്റ്റ് നൈല്‍ പനി. മലപ്പുറത്ത് വെസ്റ്റ് നൈല്‍ പനി സ്ഥീരീകരിച്ചതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് കര്‍ശന പരിശോധനകളും സുരക്ഷ മുന്‍കരുതലുകളും സ്വീകരിച്ചുവരുകയാണ്. വെസ്റ്റ് നൈല്‍ പനിയില്‍ ആശങ്ക വേണ്ടെന്നും ജാഗ്രത വേണമെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി.എന്നാല്‍ കഴിഞ്ഞ വര്‍ഷം നിപ്പ വൈറസ് ഭീതി പടര്‍ത്തുകയും നിരവധി പേര്‍ മരിക്കുകയും ചെയ്തതിന്റെ ഒന്നാം വാര്‍ഷികത്തിലാണ് വെസ്റ്റ് നൈല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് .
0 Comments