കാട്ടുതീയില്‍ പെട്ട് മരണപ്പെട്ടവരില്‍ ദുബയില്‍ ഐ.ടി. എന്‍ജിനീയറും
ദുബയ്: കേരള-തമിഴ്‌നാട് അതിര്‍ത്തിയില്‍ കുരങ്ങണി വനമേഖലയിലുണ്ടായ കാട്ടുതീയില്‍ പെട്ട് മരണപ്പെട്ടവരില്‍ ദുബയില്‍ ഐ.ടി. എന്‍ജിനീയറും. ഈറോഡ് കൗണ്ടംപാടി വടക്കേചെരിവില്‍ നടരാജന്‍-സരസ്വതി ദമ്പതികളുട മകന്‍ വിവേക് (26) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന നവ വധുവും ഈറോഡ് പി.കെ.ആര്‍. ആര്‍ട്‌സ് കോളേജ് അദ്ധ്യാപികയുമായ ദിവ്യ 90 ശതമാനം പൊള്ളലേറ്റ് ഗുരുതരമായി പരിക്കുകളോടെ മധുര രാജാജി ആശുപത്രില്‍ ചികില്‍സയിലാണ്. ഈ മാസം അവസാനത്തോടെ ദുബയിലേക്ക് ദിവ്യയേയും കൂട്ടി വരാന്‍ വേണ്ടിയായിരുന്നു 10 ദിവസം മുമ്പ് വിവേക് നാട്ടിലേക്ക് പോയിരുന്നത്. രണ്ടാം ക്ലാസ്സ് മുതല്‍ തന്നെ കളിക്കൂട്ടുകാരായിരുന്ന ഇരുവരും 4 മാസം മുമ്പാണ് വിവാഹിതരായത്. വെള്ളിയാഴ്ചയായിരുന്നു ഇവര്‍ സുഹൃത്തുകളോടൊന്നിച്ച് ദേവീകുളം വഴി ട്രെക്കിംഗിനായി വന മേഖലയില്‍ എത്തിയിരുന്നത്. ഇവര്‍ ട്രെക്കിംഗ് നടത്തുന്ന ചിത്രങ്ങള്‍ വിവേക് സോഷ്യല്‍ മീഡിയകളിലും പങ്ക് വെച്ചിരുന്നു. ദുബയിലെത്തുന്നതിന് മുമ്പ് വിവേക് ബംഗ്ലൂരുവിലെ ഇന്‍ഫോസിസിലും ജോലി ചെയ്തിരുന്നു.
0 Comments