ആശുപത്രികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം,വയനാട്ടിലെ പാരമ്പര്യ വൈദ്യസ്ഥാപനം അടച്ചു

കോഴിക്കോട്: നിപാ വൈറസ് നിയന്ത്രണ വിധേയമാകാത്ത പശ്ചാത്തലത്തില്‍ കൂടുതല്‍ സുരക്ഷാ നിയന്ത്രണങ്ങലുമായി ആരോഗ്യ വകുപ്പ് രംഗത്ത്. കോഴിക്കോട് ബാലുശ്ശേരിയിലെ സര്‍ക്കാര്‍ ആശുപത്രി അടച്ചു. ചില സ്വകാര്യ ക്ലിനിക്കുകളുടെ പ്രവര്‍ത്തനം നിര്‍ത്തിവെപ്പിച്ചു. സ്വകാര്യ സ്ഥാപനങ്ങളായ ദന്തല്‍കോളേജുകള്‍ പ്രവര്‍ത്തനം നേരത്തെ നിര്‍ത്തിയിരുന്നു.മുന്‍ കരുതലുമായി ബന്ധപ്പെട്ട് തിരുനെല്ലി പഞ്ചായത്തിലെ രണ്ട് പാരമ്പര്യ ആയുര്‍വ്വേദ ചികിത്സാ സ്ഥാപനങ്ങള്‍ താല്‍ക്കാലികമായി അടച്ചിടാന്‍ ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിച്ചു. കാളിക്കൊല്ലിയിലെ കേളു വൈദ്യരുടെ സ്ഥാപനവും തിരുനെല്ലിയിലെ വെള്ളന്‍ വൈദ്യരുടെ സ്ഥാപനവുമാണ് ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ അടച്ചിടാന്‍ നിര്‍ദ്ദേശിച്ചത്. കോഴിക്കോടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ധാരാളം രോഗികള്‍ ചികിത്സാര്‍ത്ഥം ഇവിടെ വരാറുണ്ട്. ഈ പശ്ചാത്തലത്തിലാണ് മുന്‍കരുതല്‍ നടപടി.
0 Comments