കോഴിക്കോട് വെസ്റ്റ്‌നൈല്‍ പനിബാധ.

കോഴിക്കോട്: കോഴിക്കോട് വെസ്റ്റ്‌നൈല്‍ പനിബാധ.നിപ വൈറസ് ബാധയുടെ ആകുലതകളും ആശങ്കകളും പൂര്‍ണ്ണമായും വിട്ടകലുന്നതിനു മുമ്പാണ് വെസ്റ്റ്‌നൈല്‍ പനിബാധ സ്ഥിരീകരിച്ചത്.കോഴിക്കോട് മെഡിക്കല്‍ കേളേജില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടിയ്ക്കാണ് രോഗം സ്ഥിരീകരിച്ചത്. പൂനെ വൈറോളജി ഇന്‍സിസ്റ്റിയൂട്ടില്‍ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. കൊതുകാണ് രോഗം പരത്തുന്നതില്‍ പ്രധാനി എന്നതിനാല്‍ തന്നെ രോഗത്തിന്റെ വ്യാപനം തടയുക ശ്രമകരമാണ്. പക്ഷികളില്‍ നിന്നും കൊതുക് വഴി മനുഷ്യരിലേക്ക് പകരുന്ന രോഗമാണിത്.
കൊതുക് പരത്തുന്ന ഈ രോഗമുളളവരില്‍ 80 ശതമാനം പേരിലും പലപ്പോഴും രോഗലക്ഷണങ്ങള്‍ പ്രകടമായി അനുഭവപ്പെടാറില്ല.തലവേദന,പനി, പേശിവേദന,തടിപ്പ്,തലചുറ്റല്‍,ഓര്‍മ്മ നഷ്ടപ്പെടല്‍ എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങള്‍.രോഗബാധയുണ്ടായ മുക്കാല്‍ ശതമാനം കേസിലും വളരെ കുറഞ്ഞ രീതിയിലോ അല്ലെങ്കില്‍ ഒട്ടും ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാതെയോ ആണ് ഈ അസുഖം ഉണ്ടാകുക.
ഇരുപത് ശതമാനത്തോളം പേര്‍ക്ക് പനി,തലവേദന,ഛര്‍ദ്ദി,ചൊറിച്ചില്‍ തുടങ്ങിയ ലക്ഷണങ്ങള്‍ കാണാം.ഒരു ശതമാനം ആളുകളില്‍ മസ്തിഷ്‌ക വീക്കം,മെനിഞ്ചൈറ്റിസ് തുടങ്ങിയ പ്രശ്‌നങ്ങളുണ്ടാവാം.
ആഴ്ചകള്‍ മുതല്‍ മാസങ്ങള്‍ വരെയെടുക്കാം രോഗത്തില്‍ നിന്ന് മുക്തമാകാന്‍. നാഡി വ്യവസ്ഥയെ ഈ അസുഖം ബാധിച്ചാല്‍ പത്തുശതമാനം പേരിലും മരണത്തിന് സാധ്യതയുണ്ട്. നിരവധി പേരുടെ മരണത്തിനു കാരണമായ നിപ വൈറസ് ബാധയില്‍ നിന്നും മുക്തമാവുന്ന കോഴിക്കോടിന് വെസ്റ്റ്‌നൈല്‍ പനിബാധ വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.
0 Comments