വേള്‍ഡ് മലയാളി കൗണ്‍സില്‍ ബഹ്‌റൈന്‍ പുതിയ കമ്മറ്റിയെ തിരഞ്ഞെടുത്തു.

മനാമ: വേള്‍ഡ് മലയാളി കൗണ്‍സില്‍ ബഹ്‌റൈന്‍ പ്രൊവിന്‍സ് 2018/2020 കാലയളവിലേക്കുള്ള പുതിയ കമ്മറ്റിയെ തിരഞ്ഞെടുത്തു.കെ.ജി.ദേവരാജ് ആണ് പുതിയ കമ്മിറ്റിയുടെ ചെയര്‍മാന്‍. എഫ് .എം . ഫൈസല്‍ (പ്രസിഡന്റ്) , ജ്യോതിഷ് പണിക്കര്‍ (സെക്രട്ടറി) എന്നിവരാണ് മുഖ്യ ഭാരവാഹികള്‍.

മാഹൂസ് ഗ്ലോബല്‍ ഇന്‍സ്ടിട്യൂട്ടില്‍ വച്ചു നടന്ന വാര്‍ഷിക യോഗത്തില്‍ വെച്ചാണ് തിരഞ്ഞെടുപ്പ് നടന്നത്. സതീഷ് മുതലയിലിന്റെ നേതൃത്വത്തില്‍ നടന്ന തെരഞ്ഞെടുപ്പില്‍ പ്രസിഡണ്ട് സ്ഥാനത്തേക്ക് മാത്രം ആയിരുന്നു മത്സരം നടന്നത്.

എഫ് .എം . ഫൈസല്‍ വോട്ടിംഗിലൂടെയും മറ്റുള്ളവര്‍ എതിരില്ലാതെയും തിരഞ്ഞെടുക്കപ്പെട്ടു. ബിജുമലയില്‍ ( ട്രഷററര്‍), മൃദുല ബാലചന്ദ്രന്‍ ( വൈസ് ചെയര്‍മാന്‍ ), ബാലചന്ദ്രന്‍ കുന്നത്ത് ( വൈസ് ചെയര്‍മാന്‍ ) , പ്രദീപ് പുറവന്‍കര ( വൈസ് ചെയര്‍മാന്‍ ) ജഗത് കൃഷ്ണകുമാര്‍ ( വൈസ് പ്രസിഡന്റ് ) ഷൈനി നിതൃന്‍ ( വൈസ് പ്രസിഡന്റ് ) ,ജൂലിയറ്റ് തോമസ് ( വൈസ് പ്രസിഡന്റ് ) , രാജീവ് വെള്ളിക്കോത്ത് (അസി.സെക്രട്ടറി). എന്നിവര്‍ ആണ് മറ്റു എക്‌സിക്യിട്ടിവ് കമ്മിറ്റി അംഗങ്ങള്‍.
1995 ജൂലയ് മാസം യു എസ് എ .യില്‍ പിറവിയെടുത്ത വേള്‍ഡ് മലയാളീ കൌണ്‍സില്‍ 2001 ല്‍ ആണ് ബഹ്‌റൈന്‍ പ്രോവിന്‍സ് രൂപീകരിച്ചത്.

ഇതിന്റെ കീഴില്‍ ഐ ടി ഫോറം, ലേഡീസ് ഫോറം, ഹെല്‍ത്ത് ഫോറം, പരിസ്ഥിതി ഫോറം എന്നിങ്ങനെ വിവിധ ഫോറങ്ങള്‍ പ്രവര്‍ത്തിക്കുന്നു.കാലാവധി പൂര്‍ത്തിയാക്കിയ വേള്‍ഡ് മലയാളീ കൌണ്‍സില്‍ ബഹ്‌റൈന്‍ പ്രൊവിന്‍സിന്റെ സാരഥികള്‍ ചെയര്‍മാന്‍ പി ഉണ്ണികൃഷ്ണന്‍ , പ്രസിഡന്റ് സേവി മാത്തുണ്ണി , സെക്രെട്ടറി. ജോഷ്വ മാത്യു, കൂടാതെ എ. എസ് ജോസ്, മാത്യു ജോസഫ്,. ബോബന്‍ ഇടിക്കുള എന്നിവര്‍ പുതിയ എക്‌സിക്യിട്ടിവ് കമ്മിറ്റിയ്ക്ക് ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar