ന്യൂസിലന്‍ഡിനെതിരേ ഇന്ത്യയ്ക്ക് വൻ തിരിച്ചടി.

മാഞ്ചസ്റ്റർ: ലോകകപ്പ് സെമിഫൈനലില്‍ ന്യൂസിലന്‍ഡിനെതിരേ ഇന്ത്യയ്ക്ക് വൻ തിരിച്ചടി. മത്സരം 23 ഓവറിൽ എത്തിയപ്പോൾ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 72 റൺസാണ് ഇന്ത്യയ്ക്ക് നേടാനായത്. 32 റൺസെടുത്ത ഋഷിഭ് പന്തിനെ നഷ്ടമായതാണ് അവസാനം ഇന്ത്യയ്ക്ക് തിരിച്ചടിയായത്. മിറ്റ്ച്ചലിന്‍റെ പന്തിൽ കോളിൻ ഡേ ക്യാച്ചെടുത്താണ് പന്തിനെ പുറത്താക്കിയത്.
ഓപ്പണർമാരായ രോഹിത് ശർമ (1), ലോകേഷ് രാഹുൽ (1), നായകൻ വിരാട് കോഹ്‌ലി (1), കാർത്തിക് (6) നേരത്തെ പുറത്തായിരുന്നു. മാറ്റ് ഹെൻറിക്കാണ് മൂന്ന് വിക്കറ്റ്. ട്രെൻഡ് ബോൾട്ടിനാണ് ഒരു വിക്കറ്റ്. 25 ഓവറിലെത്തിയപ്പോൾ എം.എസ്. ധോണിയും ഹാർദിക് പാണ്ഡ്യയുമാണ് ക്രിസീലുള്ളത്. 25 ഓവറിൽ അഞ്ച് നഷ്ടത്തിൽ 77 റൺസെന്ന നിലയിലാണ് ടീം ഇന്ത്യ.
നേരത്തെ, ആദ്യ സെമി പോരാട്ടത്തില്‍ ന്യൂസിലന്‍ഡ് 240 റൺസിന്‍റെ വിജയലക്ഷ്യമാണ് ഇന്ത്യക്ക് നൽകിയത്.
ആദ്യം ബാറ്റു ചെയ്ത കിവീസ് നിശ്ചിത 50 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 239 റണ്‍സാണെടുത്തത്.
മഴ കാരണം ചൊവ്വാഴ്ച്ച നിര്‍ത്തിവച്ച മത്സരം റിസര്‍വ് ദിനമായ ബുധനാഴ്ച പുനഃരാരംഭിക്കുകയായിരുന്നു. ഇന്നു തുടർന്നു കളിച്ച മത്സരത്തിലെ ആദ്യ ഇന്നിങ്സിൽ ശേഷിച്ച 23 പന്തിൽ നിന്നും 28 റൺസാണ് ന്യൂസിലൻഡ് തങ്ങളുടെ സ്കോർ ബോർഡിലേക്ക് കൂട്ടിച്ചേർത്തത്.
0 Comments