റാങ്ക്‌ളര്‍ എസ്.യു.വി ജീപ്പ്

റാങ്ക്‌ളര്‍ എസ്.യു.വി ജീപ്പ് അവതരിപ്പിച്ചു. വരുന്ന ലോസ് ആഞ്ചല്‍സ് ഓട്ടോ ഷോയിലെ പ്രദര്‍ശനത്തിന് മുന്നോടിയായി നടന്ന ചടങ്ങിലാണ് അമേരിക്കന്‍ തറവാട്ടില്‍നിന്നുള്ള നാലാം തലമുറ റാങ്ക്‌ളര്‍ പുറത്തുവന്നത്. അടുത്ത വര്‍ഷം തുടക്കത്തില്‍ അമേരിക്കന്‍ വിപണിയിലെത്തുന്ന റാങ്ക്‌ളര്‍ അടുത്തഘട്ടത്തില്‍ ഇന്ത്യന്‍ വിപണിയിലേക്കും വിരുന്നിനെത്തും. റാങ്ക്‌ളര്‍ അണ്‍ലിമിറ്റഡ് മോഡലാണ് നിലവില്‍ ഇന്ത്യയില്‍ വില്‍പ്പനയ്ക്കുള്ളത്.
ടൂര്‍ ഡോര്‍, ഫോര്‍ ഡോര്‍ ബോഡി സ്‌റ്റൈലില്‍ പുതിയ റാങ്ക്‌ളര്‍ ലഭ്യമാകും. സ്‌പോര്‍ട്ട്, സ്‌പോര്‍ട്ട് എസ്, റുബികന്‍ എന്നീ മൂന്ന് പതിപ്പുകളുണ്ട് ടൂ ഡോര്‍ റാങ്ക്‌ളറിന്. അഡിഷ്ണലായി സഹാറ എന്ന പതിപ്പ് ഫോര്‍ ഡോര്‍ റാങ്ക്‌ളറിനുണ്ട്. ലൈറ്റ്വെയിറ്റ് മെറ്റീരിയല്‍സ് ഉപയോഗിച്ചുള്ള നിര്‍മാണത്തില്‍ 90 കിലോഗ്രാം ഭാരം കുറച്ചാണ് പുതിയ റാങ്ക്‌ളര്‍ എത്തുന്നത്.
മുന്നിലെ 7 സ്ലേറ്റ് ഗ്രില്‍, ഫുള്‍ എല്‍ഇഡി ഹെഡ്‌ലൈറ്റ്, എല്‍ഇഡി ഡേ ടൈ റണ്ണിങ് ലൈറ്റ്, ഫോഗ് ലാംമ്ബ് എന്നിവ വാഹനത്തില്‍ ഒരുക്കിയിട്ടുണ്ട്. പെന്റാസ്റ്റാര്‍ V6, V6 എക്കോഡീസല്‍ എന്നിവയ്ക്ക് പുറമേ രണ്ട് പുതിയ ഫോര്‍ സിലിണ്ടര്‍ എന്‍ജിനുകളിലും 2018 റാങ്ക്‌ളര്‍ പുറത്തിറങ്ങും. വീല്‍ബേസ് നേരത്തെയുള്ളതിനെക്കാള്‍ കൂടുതലുണ്ട്. ഇരട്ട നിറത്തിലാണ് ഡാഷ്‌ബോര്‍ഡ്. ഉയര്‍ന്ന വകഭേദത്തില്‍ 8.4 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം. താഴ്ന്ന വകഭേദങ്ങളില്‍ ഇത് 5.0 ഇഞ്ച്. 7.0 ഇഞ്ച് എന്നിങ്ങനെയാണ്.
0 Comments