ഷാര്‍ജ അന്താരാഷ്ട്ര ഫോട്ടോഗ്രാഫി മേള ഇന്ന് സമാപിക്കും.

ഷാര്‍ജ: ഷാര്‍ജ അന്താരാഷ്ട്ര ഫോട്ടോഗ്രാഫി മേള ഇന്ന് സമാപിക്കും.124 രാജ്യങ്ങളില്‍നിന്നുള്ള അന്താരാഷ്ട്ര പ്രശസ്ത ഫോട്ടോഗ്രാഫര്‍മാര്‍ പങ്കെടുക്കുന്ന ഫോട്ടോഗ്രാഫി എക്‌സിബിഷന്‍ നാല് ദിവസങ്ങളായി ഷാര്‍ജ എക്‌സേപാ സെന്ററിലാണ് നടക്കുന്നത്. ഷാര്‍ജ സുല്‍ത്താന്‍ ഡോ.ഖാസിമി ഉദ്ഘാടനം ചെയ്ത ഫെസ്റ്റിവല്‍ ഇത്തവണ പൊതു ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു.അന്താരാഷ്ട്ര ഫോട്ടോഗ്രാഫി മത്സരം,ഡോക്യുമെന്ററി മത്സരം,ആധുനിക ഫോട്ടോഗ്രാഫി ഉപകരണ പ്രദര്‍ശനം,ആധുനിക സാങ്കേതിക വിദ്യാ പരിചയപ്പെടുത്തല്‍ എന്നിവയും പ്രദര്‍ശനത്തിന്റെ ഭാഗമാണ്.ഷാര്‍ജ അന്താരാഷ്ട്ര പുസ്തക മേളക്ക് ശേഷം ലോക ശ്രദ്ധയിലേക്ക് മറ്റൊരു എക്‌സിബിഷന്‍ കൂടി ചുവട് വെക്കുകയാണ് എക്‌സ്‌പോഷര്‍.
0 Comments