സംസ്ഥാന സ്‌കൂള്‍ കലോത്സവ കിരീടം പാലക്കാട് ജില്ലയ്ക്ക്.
ആലപ്പുഴ: ഇഞ്ചോടിച്ച് നടന്ന പോരാട്ടത്തിന്നൊടുവില്‍ സംസ്ഥാന സ്‌കൂള്‍ കലോത്സവ കിരീടം പാലക്കാട് ജില്ലയ്ക്ക്. കോഴിക്കോടിനെ മൂന്നു പോയ്ന്റ് പിന്നിലാക്കിയാണ് പാലക്കാട് കിരീടം സ്വന്തമാക്കിയത്. പാലക്കാട് 930 പോയ്ന്റും കോഴിക്കോട് 927 പോയ്ന്റും നേടി. 903 പോയ്ന്റ് നേടിയ തൃശൂര്‍ ജില്ലയ്ക്കാണ് മൂന്നാം സ്ഥാനം.
സ്വര്‍ണ കിരീടം സമ്മാനിക്കാതെയും സമാപന സമ്മേളനം ഇല്ലാതെയുമാണ് ആലപ്പുഴയില്‍ കലാമേള കൊടിയിറങ്ങിയത്. തിങ്കളാഴ്ച പുലര്‍ച്ച വരെ നീണ്ടു നിന്ന മത്സരങ്ങള്‍ക്കും അനിശ്ചിതത്വത്തി നുമൊടുവിലാണ് പാലക്കാട് ചാംപ്യന്‍മാരായത്.
അടുത്ത വര്‍ഷം സംസ്ഥാന സ്‌കൂള്‍ കലോത്സവം കാസര്‍ഗോഡ് ജില്ലയിലാണ് നടത്തുന്നത്. തുടര്‍ച്ചയായ 12 വര്‍ഷവും കോഴിക്കോടായിരുന്നു കിരീടം സ്വന്തമാക്കിയിരുന്നത്. 2006 ലാണ് ഇതിനു മുന്‍പ് പാലക്കാട് ജേതാക്കളായത്.
0 Comments