കാനനപാതയിലൂടെ കാഴ്ച്ചയുടെ പെരുമയിലൂടെ ഒരു യാത്ര.

ഫൈസല്‍ ബാവ.
(മംഗളാദേവി – കണ്ണകീ ക്ഷേത്ര യാത്രാവിവരണം)
‘ഇടയ്ക്കു ചെല്ലുക
കൊടുംകാടിന്‍ പച്ചനിറച്ചു പോരുക’
(വനാന്തരം : റഫീഖ് അഹമ്മദ് )
കാട്ടിലൂടെ ഒരു യാത്ര, ഉയങ്ങളിലേക്ക്. വര്‍ഷത്തില്‍ മേടമാസത്തിലെ ചിത്രപ്രൗണമി ദിവസം മാത്രം പൊതുജനങ്ങള്‍ക്ക് പ്രവേശിക്കാന്‍ അനുവദിയുള്ള കണ്ണകി ക്ഷേത്രം, ചിത്രപൗര്‍ണ്ണമി ആഘോഷങള്‍ക്കായി. മംഗളാദേവീ – കണ്ണകീ ക്ഷേത്ര വനപാത വനംവകുപ്പും കേരള തമിഴ്നാട് ഗവണ്മെന്റും ഈ ദിവസത്തില്‍ അതീവ സുരക്ഷയോടെ മാത്രം പ്രവേശിക്കാന്‍ അനുവദിക്കുകയുള്ളു എന്നറിഞ്ഞപ്പോള്‍ ഈ ദിവസം അവിടെ പോയെ തീരൂ എന്ന ആഗ്രഹം ജനിച്ചു. തേക്കടി പെരിയാര്‍ ടൈഗര്‍ റിസര്‍വ് വനത്തില്‍ 14 കിലോ മീറ്റര്‍ ഉള്ളിലായി വന്യമൃഗങള്‍ സ്വസ്ഥമായി മേയുന്ന, പ്രകൃതിയൊരുക്കിയ പച്ച പുല്‍മേടുകളും, ചോല വനങ്ങളും നിറഞ്ഞ മല മുകളിലാണ് ഈ ക്ഷേത്രം ഉള്ളത്, ഈ ദിവസം ആയിരക്കണക്കിന് പേരാണ് എത്തിചേരുക, പുരാതന കാലത്തിന്റെ അടയാളങ്ങള്‍ ബാക്കിവെച്ച പെരുമയും, ഐതിഹ്യങ്ങളും പേറി നില്‍ക്കുന്ന ക്ഷേത്രം, സമുദ്ര നിരപ്പില്‍ നിന്നും 1340 മീറ്റര്‍ അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന കരിങ്കല്ലുകള്‍ അടുക്കിയുള്ള അതി പുരാതന ക്ഷേത്ര നിര്‍മ്മിതി തന്നെ നല്ലൊരു കാഴ്ചയാണ്. അതോടൊപ്പം കണ്ണിനു കുളിര്‍മ്മ നല്‍കുന്ന കാഴ്ചയാണ് മലമുകളില്‍ നിന്നും താഴേക്ക് നോക്കുമ്പോള്‍ ചുറ്റും, അകലെ പെരിയാര്‍ റിസര്‍വോയിറിലെ വെള്ളം കാണാം. മറുവശത്ത് കമ്പം- തേനി അടങ്ങുന്ന തമിഴ്നാടിന്റെ സമതലം 360 ഡിഗ്രി കാഴ്ച്ച ലഭിക്കുന്ന മലമുകളില്‍ നിന്ന് ഉള്ള കാഴ്ച അപൂര്‍വ്വ അനുഭവമാണ്, ഒരു വശം കണ്ണെത്താ താഴ്ച്ചയില്‍ തമിഴ് മണ്ണിലെ സമതലങളായ കമ്പവും തേനിയും അടങ്ങുന്ന വിശാലമായ കൃഷിയിടങ്ങള്‍, മുറിച്ചു വെച്ച കഷണങ്ങള്‍ പോലെ വിവിധ ഇനങ്ങളുടെ കൃഷിത്തോട്ടങ്ങള്‍ മലമുകളില്‍ നിന്നും നല്‍കുന്ന സൗന്ദര്യം വിവരണാതീതമാണ്, അപ്പുറത്തേക്ക് തിരിഞ്ഞാല്‍ കുത്തനെയുള്ള കൊക്കകള്‍ക്കപ്പുറം തേക്കടി ടൈഗര്‍ റിസര്‍വ് വനത്തിന്റെ പറന്നു കിടക്കുന്ന പച്ചപ്പ്, ഒരു ഹാരം പോലെ കോടമഞ്ഞ് അണിഞ്ഞു നില്‍ക്കുന്ന കുന്നുകളുടെ പശ്ചാത്തലം, ഇടയില്‍ സൂര്യപ്രകാശത്തില്‍ തിളങ്ങുന്ന തേക്കടി തടാകം. ഒരു വശത്ത് മൊട്ടക്കുന്നുകളും, ചോലവങളും, അതിനപ്പുറം കൊടുംകാടും നിറഞ്ഞ മലനിരകളും, ദൂരെ വെള്ള പെട്ടികള്‍ അടുക്കുവെച്ചപോലെ കുമളി പട്ടണവും ചേര്‍ന്നൊരുക്കുന്ന കാഴ്ചയുടെ വിരുന്ന് നമ്മെ വലത്തേ സന്തോഷിപ്പിക്കും മംഗളദേവി അനുഭവം വര്‍ഷത്തില്‍ ഒരു ദിവസം മാത്രമാണ് ലഭിക്കുന്നതെന്ന അപൂര്‍വതയും ഇവിടെ എത്തിപ്പെട്ട അത്ഭുതവും നമ്മെ ആവേശഭരിതരാക്കും ജീവിതത്തില്‍ ഒരിക്കെലെങ്കിലും അത് അനുഭവിക്കേണ്ട ഒന്നാണ് ഈ കാഴ്ചകള്‍ റഫീഖ് അഹമ്മദിനെ വരികള്‍ പോലെ ‘ആരണ്യ യാത്രകള്‍ തിരിച്ചുപോക്കല്ല, ഒടുക്കമെത്തേണ്ട ഇടവുമല്ല’ ഇടയ്ക്കിടെക്ക് പച്ച നിറച്ചു പോരേണ്ട ഇടങ്ങള്‍ തന്നെ മറ്റൊന്നിനുമല്ല സ്വയമൊരോര്‍മ്മപെടുത്തല്‍.
കാനന യാത്രയൊരുക്കവും ഒരനുഭവമാണ് അങ്ങോട്ടുള്ള യാത്രക്കായി രാവിലെ 4 മണിക്ക് കുമളി ടൗണില്‍ ഞാനും മുഹമ്മദാലിയിലും സിദ്ദിക്കും ചന്ദ്രനും എത്തുമ്പോളേക്കും 6 മണിക്ക് തുറക്കുന്ന ടിക്കറ്റ് കൗണ്ടറിനു മുന്നില്‍ നീണ്ട ക്യു രൂപപ്പെട്ടു കഴിഞ്ഞിരുന്നു. കടുത്ത പോലീസ് നിയന്ത്രണത്തില്‍ ജീപ്പില്‍ കാട്ടിലൂടെ യുള്ള യാത്ര ജീപ്പുകളുടെ നീണ്ട നിര പറപ്പിക്കുന്ന പൊടി ഒഴിച്ച് നിര്‍ത്തിയാല്‍ തികച്ചും വ്യത്യ്‌സ്തമായ ഒരു യാത്രാനുഭവം ആയിരുന്നു ദുര്‍ഘടം പിടിച്ച പാതകളിലൂടെ സാഹസികമായ യാത്ര ഒരുവശത്ത് ഭയപ്പെടുത്തുന്ന കൊക്ക, അതിനു ചേര്‍ന്ന് ജീപ്പ് മുരണ്ടു കയറുമ്പോള്‍ ആഴകാഴ്ച നല്‍കുന്ന പച്ചപ്പും അതിനേക്കാള്‍ ഏറെ ഭയവും നല്‍കിയ വാല്ലാത്ത ഒരനുഭവം ഉണ്ടാകുന്നു, തിരിച്ചിറങ്ങുമ്പോള്‍ ഒരിക്കല്‍ കൂടി ഈ യാത്രക്ക് അവസരം ലഭിക്കട്ടെ എന്ന് ഉള്ളില്‍ പറഞ്ഞു. കുമളിയില്‍ നിന്നും കംമ്പം വഴി തമിഴ്നാട് ഭൂമികയില്‍, കായ്ച്ചു തുടങ്ങിയിട്ടില്ലാത്ത വിളവെടുപ്പ് കഴിഞ്ഞ മുന്തിരി തോട്ടങ്ങള്‍, പുളിമരങ്ങള്‍ നിറഞ്ഞ പുളിത്തോട്ടങ്ങള്‍ തമിഴ് നാട് ഗ്രാമങ്ങളിലൂടെ ഇങ്ങനെ യാത്ര ചെയ്തു, ഒരു ചെട്ടിനാടന്‍ സുഗന്ധം വീശി, ഗ്രാമങ്ങളുടെ നിഷ്‌കളങ്കത ആവോളം ആസ്വാദിച്ചു. ബോധിനായ്ക്കനൂര്‍ ഗ്രാമങ്ങളിലൂടെ യുള്ള സഞ്ചാരം അത്യന്തം സന്തോഷം നല്‍കി. ബോധി ചുരം കേറി മൂന്നാറിലേക്ക് വരുമ്പോള്‍ ഉയരങ്ങളില്‍ നിന്നും നല്‍കുന്ന കാഴ്ചയുടെ സുഖം പറഞ്ഞറിയിക്കാന്‍ വയ്യ. മലയോര റോഡുകള്‍ ഒക്കെ തന്നെ വളരെ നല്ല നിലവാരം പുലര്‍ത്തുന്ന നിര്‍മിതിയായതിനാല്‍ യാത്രക്ക് അതീവ സുഖം അനുഭവിക്കാന്‍ ആയി. പൂപ്പറയിലെ തേയിലത്തോട്ടവും ബോഡികെട്ടിലെ കാഴ്ചകളും വീണ്ടും അങ്ങോട്ട് തന്നെ കൊണ്ടുപോകുന്ന മോഹിപ്പിക്കും കാഴ്ചയുടെ അനുഭവം ആയിരുന്നു വിഎം ഗിരിജയുടെ ‘നിശ്ശബ്ദഹരിതവനം’ എന്ന കവിതയിലെ വരികള്‍ ഓര്‍മ്മ വന്നു

‘നിശ്ശബ്ദഹരിതവനമെന്റെയുടല്‍
ചര്‍മ്മത്തില്‍ കുളുര്‍ത്ത സാന്ത്വനം
വിരലുകള്‍… കാറ്റില്‍ കിളിന്തുകള്‍…
മിഴികളില്‍ തെളിനീരൂറ്റുകള്‍
ചുണ്ടില്‍ നനഞ്ഞ പൂവിതള്‍’

0 Comments