യൂസഫലി – ഒരു സ്വപ്നയാത്രയുടെ കഥ’പ്രകാശനം ചെയ്തു

എം.എ.യൂസഫലിയെക്കുറിച്ച്​ മാധ്യമപ്രവർത്തകൻ രാജു മാത്യു എഴുതിയ ‘യൂസഫലി – ഒരു സ്വപ്നയാത്രയുടെ കഥ’ ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ വിപുലിനു പുസ്തകം നല്‍കി ഷാര്‍ജ മീഡിയ കൗണ്‍സില്‍ ചെയര്‍മാന്‍ ശൈഖ് സുല്‍ത്താന്‍ ബിന്‍ അഹമ്മദ് അല്‍ ഖാസിമിയാണു പ്രകാശനം നിർവഹിക്കുന്നു .

ഇന്ത്യക്കാരൻറെ വിശിഷ്യാ മലയാളിയുടെ അഭിമാനം എം എ യൂസഫലിയുടെ ജീവിത കഥ വിവരിക്കുന്ന പുസ്തകം പ്രൗഢ ഗംഭീരമായ വേദിയിൽ പ്രകാശനം ചെയ്തു . – ഒരു സ്വപ്നയാത്രയുടെ കഥ’ എന്ന ഗ്രന്ഥം ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ വിപുലിനു നല്‍കി ഷാര്‍ജ ഷാര്‍ജ മീഡിയ കൗണ്‍സില്‍ ചെയര്‍മാന്‍ ശൈഖ് സുല്‍ത്താന്‍ ബിന്‍ അഹമ്മദ് അല്‍ ഖാസിമി നിര്‍വഹിചു .
1973 ഡിസംബര്‍ 31ന് മുംബൈയില്‍ നിന്നു ദുബൈയില്‍ എത്തിയ നാട്ടികക്കാരനായ യൂസഫലി കടന്നുപോയ ജീവിതവഴികളിലൂടെയുള്ള യാത്രയാണ് ഈ പുസ്തകം. മാനുഷിക മൂല്യങ്ങളുടെ മഹത്വമറിയുന്ന മനസാണ് എം.എ. യൂസഫലിയുടെ വിജയമെന്നു റാഷിദ് അല്‍ ലീം പറഞ്ഞു. അദ്ദേഹത്തി​​​െൻറ വളര്‍ച്ചയുടെ ഓരോ ഘട്ടവും വിലപ്പെട്ട അധ്യായങ്ങളാണെന്നും ലീം പറഞ്ഞു .ജീവിതത്തി​​​ൻറെ ഓരോ ചുവടിലും ഒപ്പമുള്ളവരെ മറക്കാതിരിക്കുകയെന്ന തിരിച്ചറിവാണ് തനിക്ക് ആത്മവിശ്വാസംപകരുന്നതെന്ന് എം.എ. യൂസഫലി പറഞ്ഞു.യൂ എ ഇ യിലെ ഭരണ കൂട പ്രതിനിധികളും വ്യാപാര വ്യവസായ പ്രമുഖരും ചടങ്ങിൽ സംബന്ധിച്ചു .രാധാകൃഷ്ണന്‍ മച്ചിങ്ങല്‍ പുസ്തകം പരിചയപ്പെടുത്തി. ഷാര്‍ജ ബുക്ക് അതോറിറ്റി ചെയര്‍മാന്‍ അഹമ്മദ് റക്കാദ് അല്‍ അംറി, ഷാര്‍ജ ബുക്ക് അതോറിറ്റി എക്​സ്​റ്റേണൽ അഫയേഴ്സ് എക്സിക്യൂട്ടിവ് മോഹന്‍ കുമാര്‍ എം. രാജഗോപാല്‍ നായര്‍,അക്ബർ ലിപി ,രാജു മാത്യു ,ബഷീർ തിക്കോടി തുടങ്ങിയവർ പങ്കെടുത്തു.കെ വി മോഹൻകുമാർ എഴുതി ലിപി അച്ചടിച്ച ഉഷ്ണ രാശി എന്ന ഗ്രന്ഥം എ കെ ഫൈസലിന് നൽകി യൂസഫലി പ്രകാശനം ചെയ്തു

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar