Shopping cart

TnewsTnews
  • Home
  • കേരളം
  • എഡിഎമ്മിന്റെ ആത്മഹത്യ: ദിവ്യക്ക് മുന്‍കൂര്‍ ജാമ്യമില്ല
കേരളം

എഡിഎമ്മിന്റെ ആത്മഹത്യ: ദിവ്യക്ക് മുന്‍കൂര്‍ ജാമ്യമില്ല

Email :107

തലശ്ശേരി: എഡിഎം നവീന്‍ബാബുവിന്റെ ആത്മഹത്യയില്‍ കണ്ണൂര്‍ ജില്ലാപഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി. തലശേരി അഡീഷണല്‍ സെഷന്‍സ് ജഡ്ജി കെ ടി നിസാറാണ് അപേക്ഷ തള്ളിയത്. ജാമ്യാപേക്ഷ തള്ളിയതിനാല്‍ അറസ്റ്റ് നടപടിയുമായി അന്വേഷണസംഘത്തിന് മുന്നോട്ട് പോകേണ്ടിവരും. സെഷന്‍സ് കോടതി വിധിക്കെതിരേ ദിവ്യക്ക് ഹൈക്കോടതിയെ സമീപിക്കാനും കഴിയും. അതുവരെ അവര്‍ പോലിസിന് മുന്നില്‍ നിന്ന് മാറി നില്‍ക്കേണ്ടി വരും. രക്തസമ്മര്‍ദ്ദം കൂടിയതിനെ തുടര്‍ന്ന് ദിവ്യ ചികില്‍സയിലാണെന്നും റിപോര്‍ട്ടുകളുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Related Post