Shopping cart

TnewsTnews
  • Home
  • Uncategorized
  • ‘എഴുത്തുകാരാകാൻ ആഗ്രഹിക്കുന്നവർ എല്ലാ ദിവസവും 15 മിനിറ്റെങ്കിലും പരിശീലിക്കണം’: ഡെയ്‌സി റോക്ക്‌വെൽ
Uncategorized

‘എഴുത്തുകാരാകാൻ ആഗ്രഹിക്കുന്നവർ എല്ലാ ദിവസവും 15 മിനിറ്റെങ്കിലും പരിശീലിക്കണം’: ഡെയ്‌സി റോക്ക്‌വെൽ

Email :8

ഷാർജ: എല്ലാ ദിവസവും നിർബന്ധപൂർവം എഴുതാൻ പരിശീലിക്കണമെന്ന് എഴുത്തുകാരാവാൻ ആഗ്രഹിക്കുന്ന പുതു തലമുറയോട് ആഹ്വാനം ചെയ്ത് പ്രമുഖ അമേരിക്കൻ എഴുത്തുകാരിയും വിവർത്തകയും അന്തർദേശിയ ബുക്കർ പുരസ്‌കാര ജേതാവുമായ ഡെയ്‌സി റോക്ക്‌വെൽ. 45ാമത് ഷാർജ രാജ്യാന്തര പുസ്തകമേളയിൽ ഫോറം 3-ൽ “ഭാഷകൾക്കപ്പുറം: സാഹിത്യ വിവർത്തന കലയെക്കുറിച്ച് ഡെയ്സി റോക്ക്‌വെൽ” എന്ന പേരിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ. പരിശീലനം പ്രധാനമാണെന്നും എത്ര തിരക്കേറിയ ജീവിതമാണെങ്കിലും എഴുതാൻ പ്രതിദിനം പതിനഞ്ച് മിനിറ്റെങ്കിലും മാറ്റിവെക്കണമെന്ന് അവർ ആവശ്യപ്പെട്ടു.

തന്റെ ‘ ഇംഗ്ലീഷ് ഈസ് എ മോണോക്രോപ്പ് ‘ എന്ന കവിത ഡെയ്‌സി റോക്ക് വെൽ ചൊല്ലി. ആഗോള ഭാഷയായ ഇംഗ്ലീഷ് എങ്ങനെയാണ് ലോകത്തെ നിരവധി പ്രാദേശിക ഭാഷകളുടെ മേൽ അധീശ്വത്വം സ്ഥാപിച്ചത് എന്ന് കവിതയിലൂടെ അവർ വിശദീകരിച്ചു. ചെറുവയലുകളെ തകർക്കുന്ന വലിയ നശീകരണ ശേഷിയുള്ള ‘ഏകവിള’യാണ് ഇംഗ്ലീഷ് എന്ന് വിളിച്ചുപറയുന്ന കവിതയാണ് ‘ഇംഗ്ലീഷ് ഈസ് എ മോണോക്രോപ്പ്’ എന്ന് ഡെയ്‌സി റോക്ക് വെൽ പറയുന്നു. മാധ്യമപ്രവർത്തക അനാമിക ചാറ്റർജി മോഡറേറ്ററായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Related Post