Shopping cart

TnewsTnews
  • Home
  • Uncategorized
  • നൃത്തവും നർമവും നിറയെ നിഗൂഢതയുമായി
Uncategorized

നൃത്തവും നർമവും നിറയെ നിഗൂഢതയുമായി

Email :8

തലയില്ലാത്ത ചോക്ലേറ്റ് കഥാപാത്രങ്ങൾ മേളയിൽ ചുറ്റിനടക്കുന്നു;

ഷാർജ: 45-ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ ( SIBF 2026 ) കൊക്കോ നിറമുള്ള വേഷമണിഞ്ഞ്, തലയില്ലാത്ത ഒരു ചോക്ലേറ്റ് ദമ്പതികൾ സന്ദർശകരുടെ ശ്രദ്ധ കവരുന്നു. പരമ്പരാഗത മധുരപലഹാരങ്ങളും ഡെസർട്ടുകളും പ്രചോദനമായ വേഷങ്ങളിൽ ഇവർ മേളയിലെ ഹാളുകളിലൂടെ ചുറ്റിനടന്ന് സന്ദർശകരെ രസിപ്പിക്കുന്നു. പോർച്ചുഗീസ് കലാകാരന്മാരായ ആന്ദ്രെ ഡോസ് സാന്റോസ് വിയേര, ഹെലേന റെയ്സ് എന്നിവരാണ് മിസ്റ്റർ മഫിൻ, മാഡം ചെറി എന്നീ കഥാപാത്രങ്ങളായി എത്തുന്നത്. നൃത്തവും ലളിതമായ നർമവും ഉപയോഗിച്ച് കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോൾ, തലയില്ലാതെ ഇവർ വഴി എങ്ങനെ കാണുന്നു എന്ന സംശയം സന്ദർശകരിൽ ബാക്കിയാകും.

ആ നിഗൂഢതയാണ് ഈ പ്രകടനത്തിൻ്റെ ആകർഷണമെന്ന് കലാകാരന്മാർ പറഞ്ഞു. ഈ കഥാപാത്രങ്ങൾ മനുഷ്യരാണോ റോബോട്ടുകളാണോ എന്ന് തിരിച്ചറിയാൻ സന്ദർശകർ പലപ്പോഴും നിന്ന് നോക്കാറുണ്ടെന്നും അവർ വ്യക്തമാക്കി. ചോക്ലേറ്റും മധുരപലഹാരങ്ങളും പ്രമേയമാക്കാൻ പ്രചോദനമെന്തായിരുന്നുവെന്ന ചോദ്യത്തിന്, “ജീവിതത്തിന്റെ സന്തോഷം” എന്നായിരുന്നു വിയേരയുടെ ലളിതമായ മറുപടി. മിസ്റ്റർ മഫിനെയും മാഡം ചെറിയെയും “വളരെ മധുരമുള്ള, സന്തോഷവാന്മാരായ ദമ്പതികൾ” എന്ന് വിശേഷിപ്പിച്ച റെയ്സ്, മേളയിലൂടെ നീങ്ങുന്ന സന്ദർശകർക്ക് ഒരു നിമിഷത്തെ ലഘുവായ അത്ഭുതം സമ്മാനിക്കുന്നതാണ് ഈ കൂടിക്കാഴ്ചകളെന്നും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Related Post