Shopping cart

TnewsTnews
  • Home
  • Uncategorized
  • പന്ത്രണ്ടാമത് അന്താരാഷ്ട്ര അറബി ഭാഷാ സമ്മേളനം സമാപിച്ചു.
Uncategorized

പന്ത്രണ്ടാമത് അന്താരാഷ്ട്ര അറബി ഭാഷാ സമ്മേളനം സമാപിച്ചു.

Email :13

ദുബൈ: ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൻ്റെ ആതിഥേയത്വത്തിൽ മൂന്ന് ദിവസമായി നടന്ന് വരുന്ന പന്ത്രണ്ടാമത് അന്താരാഷ്ട്ര അറബി ഭാഷാ സമ്മേളനം സമാപിച്ചു. എമിറേറ്റ് ഒളിംപിക്സ് അഥോറിറ്റി ചെയർമാൻ ശൈഖ് മൻസൂർ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പരിപാടി ഉദ്ഘടനം ചെയ്തു. ഭാഷാ ഗവേഷകന്മാർക്കും സാഹിത്യകാരന്മാർക്കുമായി പത്ത് ലക്ഷം ഡോളറിൻ്റെ അവാർഡുകൾ വിതരണം ചെയ്തു.
അവാർഡ് ജേതാക്കളെ നാഷനൽ മീഡിയ അഥോറിറ്റി ചെയർപേഴ്സൺ ശൈഖ ലത്തീഫ ബിൻത് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആദരിച്ചു. വിവിധ സർക്കാർ വകുപ്പുകളിലെ പ്രമുഖരും ഇൻ്റർ നാഷനൽ കൗൺസിൽ ഫോർ അറബിക് ലാംഗ്വേജ് ഭാരവാഹികളും സംസാരിച്ചു. കൗൺസിൽ ജനറൽ സെക്രട്ടരി അലി ബിൻ അബ്ദുല്ലാ അൽ മൂസ ആമുഖ ഭാഷണം നിർവ്വഹിച്ചു.

ഭാഷകൾ പഠിക്കൂ

എഴുപതോളം രാഷ്ട്രങ്ങളിൽ നിന്നായി ആയിരത്തിയഞ്ഞൂറിലേറെ അറബി ഭാഷാവിദഗ്‌ധർ പങ്കെടുത്തു. വിവിധ രാജ്യങ്ങളിലെ ആധുനിക കാലത്തെ അറബി ഭാഷയുമായി ബന്ധപ്പെട്ട അഞ്ഞൂറോളം പ്രബന്ധങ്ങൾ അവതരിപ്പിച്ച് ചർച്ചക്ക് വിധേയമാക്കി.

ഇന്ത്യയിലെ അറബി ഭാഷയുടെ ചരിത്രവും വികസനവും ചർച്ച ചെയ്ത പ്രത്യേക സെഷൻ ഏറെ ശ്രദ്ധേയമായി.
അറബി രാഷ്ട്രങ്ങൾ കഴിഞ്ഞാൽ ലോകത്ത് ഏറ്റവും കൂടുതൽ അറബി ഭാഷാ പഠന സംവിധാനങ്ങളുള്ളത് ഇന്ത്യയിലാണ്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രമുഖ അക്കാദമിക വിദഗ്ധർ, അറബി ഭാഷാ പണ്ഡിതർ, ഗവേഷകർ, വിവിധ സർവകലാശാലകളുടെയും വിദ്യാഭ്യാസ-സാംസ്കാരിക സ്ഥാപനങ്ങളുടെയും മേധാവികൾ, പ്രതിനിധികൾ തുടങ്ങിയവർ സമ്മേളനത്തിൽ പങ്കെടുത്തു.

ഡൽഹി ജവഹർ ലാൽ നെഹ്റു യൂണിവേഴ്സിറ്റി,
ജാമിഅ മില്ലി യൂണിവേഴ്സിറ്റി തുടങ്ങിയ കേന്ദ്ര സർവ്വകലാശാലക ന്നുള്ളള അദ്ധ്യാപകർ പങ്കെടുത്തു.

ഇന്തോ അറബ് സെഷനിൽ പ്രമുഖ അറബി ഭാഷാപണ്ഡിതൻ ഡോ. ഹുസൈൻ മടവൂർ ചർച്ച ഉദ്ഘാടനം ചെയ്തു. ഡോ മുഹമ്മദ് ഹസൻ ഒസ്മാൻ, ഡോ. അലി അബ്ദു ന്നബി ഫർഹാൻ, ഡോ. അഖ്തർ ആലം , ഡോ. മുഹമ്മദ് അജ്മൽ ഇസ്മാഈൽ, ഡോ. യൂസുഫ് മുഹമ്മദ് നദ്‌വി തുടങ്ങിയവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.

ഭാഷകൾ പഠിക്കൂ

കേരളത്തിൽ നിന്നും ഡോ സുഹൈൽ തിരുവനന്തപുരം,ഡോ അബ്ദുൽ നാസർ സി എച് , ഡോ. ശൈഖ് മുഹമ്മദ്, ഡോ. നൂറുൽ അമീൻ മങ്കട , ഡോ. സുബൈർ വാഴമ്പുറം, ഡോ. മുഹമ്മദ് ആബിദ്, മുഹമ്മദ് ആര്യൻതൊടിക, പി.കെ. സലീം അംലാസ്, ഡോ. കെ.പി. അബ്ബാസ്, ഡോ. ഹാഫിസ് അബ്ദുള്ള ഫൈസി, ഡോ. സാജിദ്, മൗലാന ഇക്രിമത്, ഷമീം സലാഹി മടവൂർ, ഡോ. മുഹ്സിന, സി.എ. റസാഖ്, സിറാജ് ചെലേമ്പ്ര, റാഫി കൊപ്പറക്കളം, മുഹമ്മദ് ഷാൻ തുടങ്ങിയവർ പങ്കെടുത്തു.

അറബി ഭാഷയുടെ ആഗോള പ്രചാരണം, അക്കാദമിക ഗവേഷണങ്ങളുടെ വികസനം, ഭാഷാ-സാംസ്കാരിക വിനിമയം, ഇന്ത്യയും അറബ് ലോകവും തമ്മിലുള്ള വിദ്യാഭ്യാസ-gസാംസ്കാരിക ബന്ധങ്ങളുടെ ശക്തിപ്പെടുത്തൽ തുടങ്ങിയ വിഷയങ്ങൾ സമ്മേളനത്തിലെ വിവിധ സെഷനുകളിൽ ചർച്ചയായി

Leave a Reply

Your email address will not be published. Required fields are marked *

Related Post