Shopping cart

TnewsTnews
  • Home
  • Uncategorized
  • വണ്‍ ടൈം, വണ്‍ ലൈഫ്’: കാന്തപുരത്തിന്റെ ജീവചരിത്ര ഗ്രന്ഥം ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ പ്രകാശനം ചെയ്തു.
Uncategorized

വണ്‍ ടൈം, വണ്‍ ലൈഫ്’: കാന്തപുരത്തിന്റെ ജീവചരിത്ര ഗ്രന്ഥം ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ പ്രകാശനം ചെയ്തു.

Email :9

ഷാര്‍ജ | കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ ഇംഗ്ലിഷ് ജീവചരിത്ര ഗ്രന്ഥമായ ‘വണ്‍ ടൈം, വണ്‍ ലൈഫ്’ 45-ാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ പ്രകാശനം ചെയ്തു. പ്രമുഖ എഴുത്തുകാരനും ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയുടെ സംഘാടക മേധാവിയുമായ അഹ്മദ് അല്‍ മുശ്താഗല്‍, അബൂദബി സര്‍ക്കാര്‍ ചീഫ് ലൈബ്രേറിയന്‍ ബാശിര്‍ ബക്കിക്ക് നല്‍കി പുസ്തകം പ്രകാശനം ചെയ്തു. ചടങ്ങില്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സിലറും ചരിത്രകാരനുമായ ഡോ. കെ കെ എന്‍ കുറുപ്പ്, അല്‍ ശിഫ മെഡിക്കല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. മുഹമ്മദ്…ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മാജിക് മൂണ്‍ പബ്ലിഷേഴ്‌സ് പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ രചയിതാവ് സലാം കൊളിക്കല്‍ ആണ്. മതപണ്ഡിതന്‍, വിദ്യാഭ്യാസ പ്രവര്‍ത്തകന്‍, സാമൂഹിക സേവകന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനായ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ ജീവിതവും സംഭാവനകളും പ്രവര്‍ത്തനവഴികളും പുസ്തകം വിശദമായി അവതരിപ്പിക്കുന്നു. 15 അധ്യായങ്ങളുള്ള പുസ്തകത്തിന് പ്രമുഖ ചിന്തകനും എഴുത്തുകാരനുമായ ഡോ. അനില്‍ സേത്തി അവതാരിക എഴുതിയിട്ടുണ്ട്. യാസര്‍ അറഫാത്ത്, എം കെ ഷബീര്‍, ഡോ. എന്‍ പി അഹമ്മദ് ജുനൈദ്, ആദില… ആദില ഹുസൈന്‍ സഹരചയിതാക്കളാണ്. ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ പത്ത് പുതിയ പുസ്തകങ്ങള്‍ കൂടി മാജിക് മൂണ്‍ പബ്ലിഷേഴ്‌സ് ഇന്ന് (ചൊവ്വ) പ്രകാശനം ചെയ്യും. റൈറ്റേഴ്‌സ് ഫോറത്തിലാണ് ഇംഗ്‌ളീഷിലും മലയാളത്തിലുമുള്ള പുസ്തകങ്ങള്‍ പ്രമുഖരുടെ സാന്നിധ്യത്തില്‍ പ്രകാശനം ചെയ്യുന്നത്. യു എ ഇയിലും ജി സി സി മേഖലയിലും പ്രസാധന പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കാനാണ് മാജിക് മൂണ്‍ പബ്ലിഷേഴ്‌സ് ലക്ഷ്യമിടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Related Post