റിയാദ് | റിയാദ് കിംഗ് ഖാലിദ് ഇന്റർനാഷണൽ എയർപോർട്ടിന് (King Khalid International Airport) സമീപം വൻ തീപിടിത്തവും കറുത്ത പുക ഉയരുന്നതായും റിപ്പോർട്ട്. ഹൂത്തി ആക്രമണങ്ങളെത്തുടർന്നാണ് എയർപോർട്ടിന് സമീപം തീപിടിത്തമുണ്ടായതെന്ന് ദൃക്സാക്ഷികളെ ഉദ്ധരിച്ച് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. റിയാദ് എയർപോർട്ടിലെ ഇന്ധന സംഭരണ കേന്ദ്രത്തിൽ നിന്ന് പുകയുയരുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സംഭവത്തിന്റെ കാരണം, നാശനഷ്ടങ്ങളുടെ വ്യാപ്തി എന്നിവയെക്കുറിച്ച് ഉടനടി വ്യക്തത വന്നിട്ടില്ല. സൗദി അറേബ്യൻ ഗവൺമെന്റ്മീ ഡിയ ഓഫീസ് ഇതേക്കുറിച്ച് പ്രതികരണങ്ങളൊന്നും ലഭ്യമാക്കിയിട്ടില്ല. റിയാദിലും തലസ്ഥാനത്തിന് കിഴക്കുള്ള അൽ ഖർജ് നഗരത്തിലും അപകടസാധ്യത മുന്നറിയിപ്പുകൾ ഫോൺ മാർഗ്ഗം സൗദി സിവിൽ ഡിഫൻസ് നൽകിയിരുന്നെങ്കിലും ശനിയാഴ്ച രാവിലെയോടെ സുരക്ഷാ മുന്നറിയിപ്പുകൾ പിൻവലിച്ചിരുന്നു.









