Email :29
ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിലെ റൈറ്റേഴ്സ് ഫോറത്തിൽ വെച്ചു നടന്ന ചടങ്ങിൽ ഒ. വി. വിജയൻ അവാർഡ് ജേതാവ് കവി കുഴൂർ വിൽസൺ എഴുത്തുകാരൻ പി. ശിവപ്രസാദിന് നൽകിയാണ് പ്രകാശനകർമ്മം നിർവഹിച്ചത്. എഴുത്തുകാരിയും പ്രസാധകയുമായ ശ്രീമതി. എം. എ. ഷഹനാസ് പുസ്തകം പരിചയപ്പെടുത്തി. ചടങ്ങിൽ പെർഫ്യൂംമർ ഫൈസൽ സി. പി, സാമൂഹിക പ്രവർത്തകൻ ചാക്കോ ഊളക്കാടൻ, എഴുത്തുകാരൻ ഷാജി ഹനീഫ്, സംവിധായകനും നിർമ്മാതാവുമായ തമർ എന്നിവർ സംബന്ധിച്ചു. കോർപ്പറേറ്റ് ട്രെയിനർ അഡ്വക്കേറ്റ് ഷബീൽ ഉമ്മർ പ്രോഗ്രാം നിയന്ത്രിച്ചു.