അത്തിയ കെ.പി ……
ഇന്നലെ കേട്ട വാര്‍ത്ത ഒരു ഞെട്ടല്‍ ആയി ഇപ്പോഴും എന്നേ പിന്തുടരുന്നു. കേവലം 18 വയസ്സ് മാത്രം പ്രായമുള്ള ഉള്ള ആ ഓമനമുഖം.. ആരും ഒന്നു നോക്കി പോകും. എവിടെയാണ് നമുക്ക് തെറ്റു പറ്റിയത്..ആര്‍ക്കാണ് തെറ്റ് പറ്റിയത്..ആരാണിതിന് ഉത്തരവാദി.നമ്മുടെ മക്കള്‍ ഡോക്ടര്‍ ആയാല്‍ മാത്രമേ സമൂഹത്തില്‍ അന്തസുണ്ടാകൂ എന്ന മാതാപിതാക്കളുടെ ദുര്‍വാശിയാണ് ഇത്തരം അരും കൊലകള്‍ക്കു കാരണം. ഓരോ കുട്ടിക്കും അവന്റേതായ കഴിവുകളും സ്വപ്നങ്ങളും ആഗ്രഹങ്ങളും ഉണ്ടാകും.അതിനെ എല്ലാം കുഴിച്ചു മൂടി മക്കളെ ഡോക്ടര്‍ ആക്കുക എന്ന ഒറ്റ മോഹം വെച്ച് ഇത്തരം പഠനകേന്ദ്രങ്ങളില്‍ ജയിലിനു സമാനമായി അടച്ചു പൂട്ടി പഠിപ്പിക്കുക ആണു. വീട്ടില്‍ നിന്നും നോക്കെത്തും ദൂരത്താണെങ്കില്‍ പോലും കുട്ടിയെ ഹോസ്റ്റലില്‍ താമസിപ്പിച്ചു പഠിപ്പിക്കണം എന്ന വാശിയാണ് മാതാപിതാക്കള്‍ക്കു.
ഗള്‍ഫ് രാജ്യത്തെ സുഖലോലുപതയില്‍ ജീവിച്ച ഈ പിഞ്ചു മനസുകളെ പത്താം ക്‌ളാസിനു ശേഷം പറിച്ചു നടുന്നതു ഇത്തരം ജയിലറകളിലേക്കു ആണു. ജനിച്ചു വീണത് മുതല്‍ ടീവി, ടാബ്‌ലറ്റ്, മൊബൈല്‍ ഗെയിംസ് എന്നീ വിനോദങ്ങളില്‍ മുഴുകിയിരുന്ന ഈ കൗമാരത്തെ പെട്ടെന്നൊരു നാള്‍ ഇത്തരം ജയിലറകളില്‍ അടക്കപെടുകയാണ് .
ഓരോ കുട്ടിക്കും ജന്മനായുള്ള കുറെ സര്‍ഗ്ഗവാസനകള്‍ ഉണ്ട്. ഒരു മനുഷ്യന് ജന്മനാ എട്ടു തരം കഴിവുകള്‍ ഉണ്ടെന്നാണ് ഹാര്‍വാഡ് സര്‍വകലാശാലയിലെ ഹൊവാഡ് ഗാര്‍ഡനരുടെ സിദ്ധാന്തം പറയുന്നത്.
ഓരോ കുട്ടിയുടെയും ചലനങ്ങള്‍ മുതല്‍ സംസാരരീതി വരെ ആ ജന്മസിദ്ധവമായ കഴിവുകള്‍ക് അനുസരിച്ചായിരിക്കും.
അതില്‍ വളരെ പ്രധാനപെട്ട ഒന്നാണ് ഇന്‍ട്രാ പേര്‍സണല്‍ & ഇന്റര്‍പേര്‍സണല്‍ ഇന്റര്‍ പേര്‍സണല്‍ അല്ലാത്ത ഒരാള്‍ക്ക് ഒരു ഡോക്ടറോ ഒരു വക്കീലോ അധ്യാപകനോ ഒരു കൗണ്‍സലറോ ആകാന്‍ കഴിയില്ല. ഇത്തരം ജോലികള്‍ക്കെല്ലാം ഇന്റെര്‍പഴ്‌സണല്‍ ആയ ആള്‍കാര്‍ തന്നെ വേണം.
അതേ പോലെ ഇന്ന് എല്ലാവരും സ്വപ്നം കാണുന്ന ഒരു മേഖലയാണ് സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍. ആ ജോലി ചെയ്യണമെങ്കില്‍ ചുരുങ്ങിയത് 5/6 മണിക്കൂറുകള്‍ ഒരേ ഇരിപ്പിരുന്നു വളരെ സൂക്ഷമായി ജോലി ചെയ്യാന്‍ കഴിയണം.
അതേ പോലെ ആര്‍ക്കാണ് ഒരു നല്ല ശാസ്ത്രജ്ഞന്‍ ആകാന്‍ കഴിയുക.
ആര്‍ക്കെല്ലാം പാട്ടുകാരന്‍ ആകാന്‍ കഴിയും.. ഇതിന്റെ എല്ലാം അളവെടുത്തെ നമ്മള്‍ നമ്മുടെ മക്കളുടെ ഉന്നതവിദ്യാഭ്യാസം തിരഞ്ഞെടുക്കാവൂ.
അതേ പോലെ ഒരു ബിരുദം, (അത് എംബിബിസ് മുതല്‍ ബി.എ വരെ ഏതുമാകട്ടെ,) എടുത്താല്‍ ശേഷം കിട്ടാവുന്ന ജോലികള്‍ എന്തെല്ലാം, ആ ജോലി കുട്ടിക്ക് ആസ്വദിച്ചു ചെയ്യാന്‍ കഴിയുമോ, ആ ജോലിക്ക് ഏതെല്ലാം രാജ്യങ്ങളില്‍ സാധ്യത ഉണ്ട്.. ഇത്തരം നൂറു തരം ചോദ്യങ്ങള്‍ക്കു ഉത്തരം കണ്ടെത്തി മാത്രമേ നമ്മള്‍ ഒരു പ്രൊഫഷണല്‍ പഠനം തിരഞ്ഞെടുക്കാവൂ.