അജ്മാന്‍. മരുഭൂമിയെ ഹരിതാഭമാക്കാന്‍ മുന്‍കൈ എടുത്ത അജ്മാന്‍ ഹാബിററാറ്റ് സ്‌കൂളിനാണ് ഗിന്നസ് റെക്കോര്‍ഡ് തിളക്കം.ഹാബിറ്റാറ്റ് സ്‌കൂളിന്റെ വിത്തില്‍ നിന്നും വൃക്ഷത്തിലേക്ക് (SEED TO-PLANT) എന്ന ഉദ്യമമാണ് ഗിന്നസ് റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കിയത്. അറേബ്യന്‍ മരുഭൂമിയെ ഹരിതാഭമാക്കുന്ന നിരവധി പദ്ധതികള്‍ കഴിഞ്ഞ നിരവധി വര്‍ഷമായി ഹാബിറ്റാറ്റിലെ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് നടപ്പിലാക്കി വരുന്നുണ്ട്. പ്രകൃതി സൗഹൃദ അന്തരീക്ഷം സാധ്യമാക്കികൊണ്ട് സ്‌കൂള്‍ അങ്കണത്തില്‍ പച്ചക്കറി കൃഷി വളരെ വ്യാപകമായി വിദ്യാര്‍ത്ഥികള്‍ നടപ്പിലാക്കുന്നുണ്ട്. ഈ ഉദ്യമത്തിന് നിരവധി ഗവണ്‍മെന്റ് അംഗീകാരങ്ങള്‍ സ്‌കൂളിനെ തേടി എത്തിയിട്ടുണ്ട്..മരുഭൂമിയില്‍ നിന്നുകൊണ്ട് വേണം കൃഷിയെക്കുറിച്ചും പരിസതിഥിയെക്കുറിച്ചും സംസാരിക്കാനും പഠിക്കാനുമെന്നാണ് സ്‌കൂള്‍ ഉടമ ഷംസുസമാന്റെ മുദ്രാവാക്യം. ഈ മരുഭൂമി എങ്ങിനെ ഉണ്ടായെന്നും അത്‌കൊണ്ട് നേരിടുന്ന പ്രയാസങ്ങള്‍ എന്തെന്നും വിദ്യാര്‍ത്ഥികളെ വളരെ വേഗം ബോധ്യപ്പെടുത്താന്‍ കഴിയും. മാത്രവുമല്ല ലോകത്തിന്റെ വിവിധ ദേശങ്ങളില്‍ നിന്നുള്ള കുട്ടികളാണ് ഇവിടെ പഠിക്കുന്നത് എന്നതിനാല്‍ അവരില്‍ ഉടലെടുക്കുന്ന പരിസ്തിഥി സംരക്ഷണ ബോധം ലോകത്തിനു തന്നെ ഗുണകരമാവുമെന്നാണ് ഷംസു സമാന്‍ കണക്കുകൂട്ടുന്നത്. ഇത്തരത്തില്‍ കൃഷി സൗഹൃദ അന്തരീക്ഷവും ബോധവും കുട്ടികളില്‍ വളര്‍ത്തുന്ന മറ്റൊരു സ്ഥാപനവും യു.എ.ഇയില്‍ ഇല്ലെന്നത് ഭാരതീയര്‍ക്ക് വിശിഷ്യാ മലയാളികള്‍ക്ക് അഭിമാനിക്കാന്‍ വക നല്‍കുന്നു. പാഠപുസ്തകങ്ങല്‍ക്കപ്പുറമുള്ള അറിവും പരിശീലനവും വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കാന്‍ സ്‌കൂള്‍ മാനേജ്‌മെന്റും അദ്ധ്യാപകരും കാണിക്കുന്ന താല്‍പ്പര്യമാണ് സ്‌കൂളിനെ കുറഞ്ഞകാലം കൊണ്ട് ജനപ്രിയമാക്കിയത്.