Email :110
ദുബൈ. ഗള്‍ഫിലെയും ഇന്ത്യയിലേയും പ്രമുഖ വ്യാപാരിയും വിദ്യാഭ്യാസ സംരംഭകനും പീസ് എഡ്യൂക്കേഷന്‍ ഗ്രൂപ്പ് ചെയര്‍മാനുമായ ഡോ:പി.എ ഇബ്രാഹിം ഹാജിക്ക് ഹോണററി ഡോക്ടറേറ്റ് ലഭിച്ചു. മേഘാലയ ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയില്‍ നിന്നും ഡോക്ടറേറ്റ് ഇന്‍ ലെറ്റേഴ്‌സ് ആണ് അദ്ദേഹത്തിന് ലഭിച്ചത്. മേഘാലയ ഗവര്‍ണറില്‍ നിന്നും ഡിലീറ്റ് അദ്ദേഹം ഏറ്റുവാങ്ങി.മലബാര്‍ ഗോള്‍ഡിന്റെ കോ ചെയര്‍മാനും ഇന്‍വെസ്റ്ററുമായ അദ്ദേഹത്തിന് പ്രവാസി രത്‌ന പോലെയുള്ള അനേകം അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്.വിദ്യാഭ്യാസ ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ എന്നും വേറിട്ട പാത സ്വീകരിച്ച പി.എ. ഇബ്രാഹിം ഹാജിയുടെ സേവനങ്ങള്‍ ഏറെ ആദരവ് നേരത്തെയും ലഭിച്ചിട്ടുണ്ട്.