Shopping cart

TnewsTnews
  • Home
  • ലോകം
  • യെമനില്‍ വീണ്ടും യുഎസ്-ബ്രിട്ടീഷ് വ്യോമാക്രമണം
ലോകം

യെമനില്‍ വീണ്ടും യുഎസ്-ബ്രിട്ടീഷ് വ്യോമാക്രമണം

Email :103

സന്അ: ഫലസ്തീനില്‍ സയണിസ്റ്റുകള്‍ നടത്തുന്ന ആക്രമണങ്ങള്‍ തടയാന്‍ ചെങ്കടല്‍ ഉപരോധിക്കുന്നതിന് പ്രതികാരമായാണ് യുഎസിന്റെയും ബ്രിട്ടന്റെയും നടപടി.

ഫലസ്തീനില്‍ സയണിസ്റ്റുകള്‍ നടത്തുന്ന ആക്രമണങ്ങള്‍ തടയാന്‍ ചെങ്കടല്‍ ഉപരോധിക്കുന്നതിന് പ്രതികാരമായാണ് യുഎസിന്റെയും ബ്രിട്ടന്റെയും നടപടി.

യെമനെ വീണ്ടും ആക്രമിച്ച് യുഎസും ബ്രിട്ടനും. ഇന്ന് രാവിലെ 5.30ഓടെ യെമന്റെ പടിഞ്ഞാറന്‍ പ്രദേശത്താണ് അമേരിക്കയുടെയും ബ്രിട്ടന്റെയും ആക്രമണമുണ്ടായതെന്ന് ഹൂത്തികള്‍ അറിയിച്ചു. ഹുദൈദ സര്‍വ്വകലാശാലക്ക് സമീപമുള്ള പ്രദേശത്താണ് യുദ്ധവിമാനങ്ങള്‍ മിസൈല്‍ ആക്രമണം നടത്തിയത്. ഫലസ്തീനില്‍ സയണിസ്റ്റുകള്‍ നടത്തുന്ന ആക്രമണങ്ങള്‍ തടയാന്‍ ചെങ്കടല്‍ ഉപരോധിക്കുന്നതിന് പ്രതികാരമായാണ് യുഎസിന്റെയും ബ്രിട്ടന്റെയും നടപടി. യെമനിലെ വിവിധ പ്രദേശങ്ങള്‍, പ്രത്യേകിച്ച് ഹുദൈദ പ്രവിശ്യ, കഴിഞ്ഞ മാസങ്ങളില്‍ അമേരിക്കയുടെയും ബ്രിട്ടന്റെയും ആക്രമണങ്ങള്‍ക്ക് ഇരയായിരുന്നു. ഉചിതമായ മറുപടി നല്‍കുമെന്ന് ഹൂത്തികള്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Related Post