Email :12
ഷാര്‍ജ : സര്‍ സയ്യിദ് കോളജ് തളിപ്പറമ്പ അലുംനി അസോസിയേഷന്‍ യു.എ.ഇ (സ്‌കോട്ട) പുറത്തിറക്കിയ പൂര്‍വ വിദ്യാര്‍ത്ഥികളുടെ കലാലയ അനുഭവക്കുറിപ്പുകള്‍ ‘കാമ്പസ് കിസ്സ’ പ്രകാശനം ചെയ്തു. എബിസി ഗ്രൂപ്പ് ചെയര്‍മാനും പൂര്‍വ വിദ്യാര്‍ത്ഥിയുമായ മുഹമ്മദ് മദനി,എഡിറ്റര്‍മാരായ ഷംഷീര്‍ പറമ്പത്തുകണ്ടി,സാലി അച്ചീരകത്ത് എന്നിവര്‍ക്ക് നല്‍കിയാണ് പ്രകാശനം ചെയ്തത്. സ്‌കോട്ട പ്രസിഡന്റ് അബ്ദുന്നാസര്‍ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി മന്‍സൂര്‍ സിപി,ട്രഷറര്‍ ഷറഫുദ്ദീന്‍,സ്‌കോട്ട സ്ഥാപക പ്രസിഡന്റ് കെഎം അബ്ബാസ്,ഹരിതം ബുക്‌സ് എഡിറ്റര്‍ പ്രതാപന്‍ തായാട്ട് പ്രസംഗിച്ചു.