ഷാര്‍ജ : അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ പ്രകാശിതമായ പെണ്ണില്ലം എഴുത്തിടത്തിലെ പുസ്തക രചയിതാക്കളെ മഹാത്മാഗാന്ധി കള്‍ച്ചറല്‍ ഫോറം ആദരിച്ചു. 62 രചയിതാക്കളുടെ 62 പുസ്തകങ്ങള്‍ ഒരേസമയം പ്രകാശനം ചെയ്ത് ഷാര്‍ജാ പുസ്തക മേളയില്‍ ചരിത്രം സൃഷ്ടിച്ച വനിതാ കൂട്ടായ്മയിലെ എഴുത്തുകാരികളെ സാംസ്‌കാരിക പ്രവര്‍ത്തകന്‍ പിആര്‍ പ്രകാശ് ആദരിച്ചു. എംജിസിഎഫ് പ്രസിഡന്റ് പന്ത്രോളി പ്രഭാകരന്‍, ഗഫൂര്‍ പാലക്കാട്,സജീവ്,പെണ്ണില്ലം പ്രസിഡന്റ് രാജി അരവിന്ദ് പ്രസംഗിച്ചു.