ഷാര്‍ജ : എഴുത്തുകാരി സബീഖ ഫൈസലിന്റെ ആകാശം പോലെ,ചിത്രശലഭം എന്നീ പുസ്തകങ്ങള്‍ ഷാര്‍ജ ഇന്റര്‍നാഷണല്‍ ഫെസ്റ്റിവലില്‍ തിങ്ങിനിറഞ്ഞ സദസില്‍ പ്രകാശനം ചെയ്തു. ഗ്രീന്‍ ബൂക്‌സ് പുറത്തിറക്കുന്ന ആകാശം പോലെ എന്ന കവിതാ സമാഹാരം എഴുത്തുകാരനും മാധ്യമ പ്രവര്‍ത്തകനുമായ കെ.എം അബ്ബാസ് പുന്നക്കന്‍ മുഹമ്മദലിക്ക് നല്‍കി പ്രകാശനം നിര്‍വ്വഹിച്ചു. ഗൂസ്ബറി ബുക്‌സ് പുറത്തിറക്കുന്ന ചിത്രശലഭങ്ങള്‍ എന്ന കഥാ സമാഹാരം കവി കുഴൂര്‍ വിത്സന്‍ ചേറ്റുവ അസോസിയേഷന്‍ പ്രതിനിധി നിസാം ചേറ്റുവക്ക് നല്‍കി പ്രകാശനം ചെയ്തു. ചടങ്ങില്‍ കവി കമറുദ്ദീന്‍ ആമയം,ഗ്രീന്‍ ബുക്‌സ് മാനേജിങ് എഡിറ്റര്‍ ഡോ.ശോഭ,പ്രസന്നന്‍ ധര്‍മപാലന്‍,സ്മിത നെരവത്ത്, സക്കീര്‍ ഹുസൈന്‍,റാസിഖ് ചേറ്റുവ,അബ്ദുല്ലക്കുട്ടി ചേറ്റുവ,നൗഫല്‍ ചേറ്റുവ പ്രസംഗിച്ചു.