ഷാർജ ; എഴുത്തുകാരി സബ്ന നസീറിന്റെ പ്രഥമ നോവൽ ഷാർജ രാജ്യാന്തര പുസ്തക മേളയിൽ പ്രകാശനം ചെയ്തു. കവി കുഴൂർ വിൽസൺ കെ. പി. കെ. വെങ്ങരയ്ക്ക് നൽകിയാണ് പ്രകാശനം നിർവഹിച്ചത്. റൈറ്റേഴ്‌സ് ഫോറത്തിൽ നടന്ന പ്രകാശന ചടങ്ങിൽ വെള്ളിയോടൻ പുസ്തക പരിചയം നിർവഹിച്ചു. എഴുത്തുകാരൻ രഘുനന്ദനൻ പ്രസംഗിച്ചു. സബ്ന നസീർ മറുപടി പ്രസംഗം നടത്തി. എഴുത്തുകാരൻ പ്രവീൺ പാലക്കീൽ അവതാരകനായിരുന്നു.