ഷാർജ : കവിയും കഥാകൃത്തുമായ ഷാജി ഹനീഫിൻ്റെ ആറാമത് പുസ്തകം ‘ഖ്വാഹിഷ് ‘ – കവിതാ സമാഹാരം ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ പ്രകാശിതമായി . ഷാർജാ അന്താരാഷ്ട്ര പുസ്തകോത്സവത്തിലെ റൈറ്റേഴ്സ് ഫോറത്തിൽ നടന്ന ചടങ്ങിൽ കെ പി കെ വെങ്ങരയും കവി കുഴൂർ വിൽസണും ചേർന്ന് പ്രകാശനം നിർവ്വഹിച്ചു. പി ശിവപ്രസാദ് പുസ്തകം പരിചയപ്പെടുത്തി. സജ്ന അബ്ദുല്ല ആശംസ നേർന്നു.
ഹമീദ് ചങ്ങരംകുളം അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ നിസാർ ഇബ്രാഹിം, യാഖൂബ് ഹസൻ, മുഹമ്മദ് അനീഷ്, ബബിത ഷാജി എന്നിവർ സംബന്ധിച്ചു. ശ്രേദ്ധേയമായ നിരവധി പുസ്തകങ്ങളുടെ കർത്താവായ ഷാജി യൂ ഏ ഇ യിലെ സാംസ്കാരിക സാഹിത്യ കൂട്ടായ്മയായ അക്ഷരക്കൂട്ടത്തിന്റെ മുഖ്യ ശില്പികളിൽ ഒരാളാണ്