Email :15
ഷാർജ: വയനാട് ജില്ലയിലെ കൽപ്പറ്റ സ്വദേശി ഷിജി ഗിരി വയനാട് പഞ്ചാത്തലത്തിൽ രചിച്ച ”പെരുമഴയിലെ ഒറ്റമഴത്തുള്ളി ” ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ വെച്ച് സാമൂഹ്യ, സാംസ്കാരിക മാധ്യമ പ്രവർത്തകൻ കെ.പി.കെ. വെങ്ങര ഗിരീഷ് ദേവദാസിനു നൽകി പ്രകാശനം ചെയ്യ്തു, പുസത്കം പ്രവീൺ പാലക്കീൽ പരിചയപ്പെടുത്തി. പുതിയ എഴുത്തുക്കാരെ വായനക്കാരിൽ എത്തിക്കുക എന്നതാണ് ഞങ്ങളുടെ പ്രധാന ദൗത്യമെന്ന് അധ്യക്ഷൻ ചിരന്തന പ്രസിഡന്റ് പുന്നക്കൻ മുഹമ്മദ് അലി അഭിപ്രായപ്പെട്ടു. ഗീത മോഹൻ, ബഷീർ തിക്കോടി, സുനീർ വയനാട്, സത്യൻ ആർട്ട് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ഷിജി ഗിരി നന്ദി രേഖപ്പെടുത്തി.