ഷാർജ : അന്താരാഷ്ട്ര പുസ്തകമേളയിൽ സിയാന ഷക്കീം എന്ന കൊച്ചു മിടുക്കിയുടെ ആദ്യ പുസ്തകമായ Diary of a Brainsick പ്രശസ്ത സൈക്കോളജിസ്റ്റ് ജയപ്രകാശ് പോൾ എഴുത്തുകാരൻ സെബാസ്റ്റ്യന് നൽകി കൊണ്ട് പ്രകാശനം നിർവഹിച്ചു.മലപ്പുറം സെൻ്റ് ജമ്മാസ് 5 ാം തരം വിദ്യാർത്ഥിനിയായ സിയാന പ്രമുഖ പ്രസാധകനായ ഷകീമിന്റെ മകളാണ് .റസീന ഹൈദർ പുസ്തകം പരിചയപ്പെടുത്തി.
സലീം അയ്യനത്ത്,കെ.പി കെ വെങ്ങര, ഇസ്മായിൽ മേലടി,ഖാലിദ് ബക്കർ,പുന്നക്കൽ മുഹമ്മദാലി എന്നിവർ സംസാരിച്ചു.ഫിറോസ് ഖാൻ, ഫാത്തിമ സുഹ്റ എന്നിവരും സന്നിഹിതരായിരുന്നു. ഷക്കീം ചേക്കുപ്പ നന്ദി അറിയിച്ചു.പുസ്തകമേളയിലെ ഏറ്റവും പ്രായം കുറഞ്ഞാ എഴുത്തുകാരിയാണ് സിയാന ഷക്കീം. പുസ്തകം സെഡ് ഫോറിൽ ലഭിക്കും.