Email :22
ഷാര്‍ജ : മാക്ബത്ത് പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച മലിക് നാലകത്ത് തയ്യാറാക്കിയ ഡോ. പുത്തൂര്‍ റഹ്്മാന്റെ വിസ്മയ ജീവിതം പറയുന്ന ‘സമര്‍പ്പിതമീ ജീവിതം’ ഷാര്‍ജ രാജ്യാന്തര പുസ്തകോത്സവത്തില്‍ പ്രകാശിതമായി. റൈറ്റേഴ്‌സ് ഫോറം വേദിയില്‍ നിറഞ്ഞ സദസ്സില്‍ ഡോ.എം.പി അബ്ദുസ്സമദ് സമദാനി എം.പി, റീജന്‍സി ഗ്രൂപ്പ് ചെയര്‍മാന്‍ എ.പി ഷംസുദ്ദീന്‍ ബിന്‍ മുഹിയുദ്ദീന് നല്‍കി പ്രകാശനം ചെയ്തു. എഴുത്തുകാരന്‍ പി.കെ അനില്‍കുമാര്‍ പുസ്തകം പരിചയപ്പെടുത്തി. മുസ്്‌ലിംലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം, ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് നിസാര്‍ തളങ്കര, ഷഫീര്‍,ഷഹനാസ് തുടങ്ങിയവര്‍ പങ്കെടുത്തു. അന്‍വര്‍ കുനിമല്‍ അവതാരകനായി.