ഹര്‍ത്താല്‍ വന്‍ വിജയം വിറളിപിടിച്ച് രാഷ്ട്രീയ മതസംഘടനകള്‍.

കോഴിക്കോട്. കേരളത്തില്‍ സോഷ്യല്‍മീഡിയ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ വന്‍ വിജയമായതില്‍ വിറളിപിടിച്ചിരിക്കുകയാണ് രാഷ്ട്രീയ മതസംഘടനകള്‍. നാഥനില്ലാതെ പിറന്ന ഹര്‍ത്താല്‍ ജനം തള്ളിക്കളയുമെന്നായിരുന്നു പോലീസിന്റെയും ഭരണകൂടത്തിന്റെയും കണക്കുകൂട്ടല്‍. എന്നാല്‍ കടകള്‍ അടച്ച് വ്യാപാരികളും ബസ്സുകള്‍ നിരത്തിലിറക്കാതെ ബസ് ഉടമകളും നിന്നതോടെ സമരം ചൂടുപിടിക്കുകയായിരുന്നു. സര്‍ക്കാര്‍ വാഹനങ്ങള്‍ ഓടിയെങ്കിലും ജനം കുറവായിരുന്നു.
സാമൂഹ്യമാധ്യമങ്ങളിലൂടെ നടന്ന ഹര്‍ത്താലെന്ന പ്രചരണം ജനത്തെ അങ്കലാപ്പിലാക്കിയെങ്കിലും ഹര്‍ത്താലുണ്ടോ ,ഇല്ലയോ എന്ന ആശങ്കയിലാണ് പൊതുജനം പത്തുമണി വരെ നിന്നത്. എന്നാല്‍ തെരുവില്‍ രൂപപ്പെട്ട ചെറു സംഘങ്ങള്‍ ഹര്‍ത്താലിനോട് സഹകരിക്കണമെന്നു പ്രാദേശികമായി പറഞ്ഞതോടെ ഹര്‍ത്താല്‍ പൂര്‍ണ്ണമാകുകയായിരുന്നു. സ്വകാര്യ വാഹനങ്ങളില്‍ പുറത്തിറങ്ങിയവരെ പലയിടങ്ങളിലായി തടഞ്ഞതു ചില സ്ഥലത്ത് നേരിയ സംഘര്‍ഷങ്ങള്‍ക്ക് വഴിതുറന്നു.
കൂട്ടം കൂടിയെത്തിയ ആളുകള്‍ രാവിലെ തന്നെ ദേശീയപാതകളിലുള്‍പ്പെടെ ഗതാഗതം തടസ്സപ്പെടുത്തി. വടക്കന്‍ ജില്ലകളില്‍ പലയിടങ്ങളിലും കടകള്‍ അടപ്പിച്ചു. ബസ്സുകള്‍ പൂര്‍ണ്ണമായും സര്‍വ്വീസുകള്‍ നടത്തിയില്ല. ചില ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ പൂര്‍ണ്ണമായും ഹര്‍ത്താല്‍ പ്രതീതിയാണ് ഉയത്. കാസര്‍കോഡ് വിദ്യാനഗര്‍ അണങ്കൂറിലും മലപ്പുറത്തും വള്ളുവമ്പ്രത്തും വെട്ടിച്ചിറയിലും ചങ്കുവെട്ടിയിലും ബസ്സുകള്‍ തടഞ്ഞു.
കോഴിക്കോട് താമരശ്ശേരികൊയിലാണ്ടി റൂട്ടിലും, ബേപ്പൂര്‍വടകര എന്നിവിടങ്ങളിലും ബസ്സുകള്‍ തടഞ്ഞു. മൂവാറ്റുപുഴയിലും കണ്ണൂരിലും തിരൂരും ഹര്‍ത്താല്‍ അനുകൂലികള്‍ പ്രകടനം നടത്തി. അതേസമയം, വാഹനങ്ങള്‍ തടയുന്നവര്‍ക്കെതിരേയും വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരേയും പലയിടത്തും പൊലീസ് കേസെടുത്തു.
ഹര്‍ത്താലിന്റെ പേരിലുണ്ടായ അക്രമങ്ങള്‍ നിയന്ത്രണരഹിതമായതിനെ തുടര്‍ന്ന് താനൂര്‍, തിരൂര്‍, പരപ്പനങ്ങാടി പൊലീസ് സ്‌റ്റേഷനുകളുടെ പരിധിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്നു മുതല്‍ ഒരാഴ്ച്ചത്തേക്കാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. താനൂരില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ നടത്തിയ കല്ലേറില്‍ പതിനൊന്ന് പൊലീസുകാര്‍ക്ക് പരിക്കേറ്റിരുന്നു.
ഒരൊറ്റ അറിയപ്പെടുന്ന സംഘടനയും ആഹ്വാനം ചെയ്യാതെ സോഷ്യല്‍ മീഡിയ വഴിയുള്ള പ്രതിഷേധം ഇത്രവലിയ ശക്തിപ്രാപിച്ചത് മുഖ്യധാരാ സംഘടനകള്‍ക്കാണ് അലോസരം സൃഷ്ടിച്ചിരിക്കുന്നത്. മിക്ക സംഘടനകളുടേയും പ്രവര്‍ത്തകര്‍ ഒന്നായ് ചോര്‍ന്നു തെരുവില്‍ സംഘടിച്ചു എന്നതാണ് സംഘടനകളെ അലോസരപ്പെടുത്തുന്നത്. പ്രത്യേകിച്ചും യുവാക്കളാണ് ഹര്‍ത്താല്‍ ശക്തമാക്കാന്‍ രംഗത്തെത്തിയത്. കേരളത്തിലെ വിവിധ അങ്ങാടികളില്‍ വന്‍പ്രതിഷേധ ജാഥകളാണ് നടന്നത്. വിഷയത്തിന്റെ ഗൗരവം തന്നേയാണ് ഹര്‍ത്താല്‍ ഇത്ര ജനകീയ സമരവും മുന്നേറ്റവുമാക്കി മാറ്റിയത്. പൊതുബോധം ശക്തമായി സംഘടിക്കുന്നു എന്ന സൂചനയാണ് ഈ ഹര്‍ത്താല്‍ വിജയം സൂചിപ്പിക്കുന്നത്. സംഘടനാ സങ്കുചിത താല്‍പ്പര്യങ്ങള്‍ക്കപ്പുറം മാനുഷിക വിഷയത്തില്‍ ജനം എന്ന പേരില്‍ സംഘടിക്കാന്‍ തെയ്യാറാവുന്നു എന്ന പൊതുബോധം മുഖ്യധാരാ പാര്‍ട്ടികളെ ആഴത്തില്‍ ചിന്തിപ്പിക്കുമെന്നാണ് പലരും വിലയിരുത്തുന്നത്. ജാതി മത രാഷ്ട്രീയ പരിഗണനകള്‍ക്കപ്പുറം കിരാത നടപടികള്‍ക്കെതിരെ ജനം ഒറ്റക്കെട്ടായി തെരുവില്‍ സംഘടിക്കുമെന്ന താക്കീത് ഗൗരവത്തിലാണ് പാര്‍ട്ടികള്‍ നോക്കികാണുന്നത്. ആസിഫ എന്ന വിഷയം ഒരു മുസ്ലിം പ്രശ്‌നമല്ലെന്നും ഭാരതത്തില്‍ തിടം വെച്ചുവരുന്ന ദേശ വിരുദ്ധ പ്രവര്‍ത്തനത്തിന്റെ ഭാഗമാണെന്നും, ഇത്തരം ക്രൂരത നാടിന്റെ സമാധാനം തകര്‍ക്കുമെന്നും തിരിച്ചറിഞ്ഞ ജനമാണ് അക്രമികളെ ഒറ്റപ്പെടുത്താന്‍ മുന്നിട്ടിറങ്ങിയത്. കേരളത്തിന്റെ മതേതരമനസ്സാണ് ഇന്നത്തെ ഹര്‍ത്താല്‍ വിജയിപ്പിച്ചത് എന്നതാണ് ആശ്വാസകരം.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar