അക്ഷരങ്ങളിലൂടെ ഷാർജയെ ലോകം വായിക്കുന്നു.

അമ്മാർ കിഴുപറമ്പ്..
ഷാർജ , യുദ്ധത്തിലൂടെ ക്രൂര ചെയ്തികളിലൂടെ നിരപരാധികളായ ലക്ഷങ്ങളെ ആയുധങ്ങളുടെ മുൾമുനയിൽ നിർത്തി ലോകത്തിനു മുന്നിൽ മേനി നടിക്കുന്ന ഭരണാധിപന്മാർ ഉണ്ട് ചരിത്രത്തിൽ നിരവധി .എന്നാൽ അക്ഷരങ്ങൾ കൊണ്ട് അത്ഭുഭുതം സൃഷ്ടിച്ചു ലോക ജനതയെ തങ്ങളിലേക്ക് ആകർഷിക്കുകയാണ് ഷാർജ . 1982 മുതൽ യു.എ.ഇ.യിലെ ഷാർജയിൽ നടത്തുന്ന അന്താരാഷ്ട്ര പുസ്തകോത്സവമാണ് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവം. ലോകത്തിലെ ഏറ്റവും വലിയ പുസ്തകോത്സവങ്ങളിൽ ഒന്നാം സ്ഥാനമാണു് ഈ പുസ്തകോത്സവത്തിനുള്ളത് , ഷാർജയിലെ വേൾഡ് ട്രേഡ് ആൻഡ് എക്സ്പോ സെന്ററിൽ എല്ലാവർഷവും നവംബർ മാസത്തിലാണ് ഈ പുസ്തകോത്സവം നടക്കുന്നത് .എല്ലാ വർഷവും ഷാർജ എക്സ്പോ സെൻററിൽ നടക്കുന്ന ലോകത്തിലെ ഏറ്റവും വലിയ പുസ്തകമേളകളിൽ ഒന്നാണ് ഈ പരിപാടി. നിത്യേനയുള്ള രചനാ ശില്പശാലകൾ, കവിതാ പാരായണങ്ങൾ , പുസ്തക സൈനിങ് ,പുസ്തക പ്രകാശനം ,എഴുത്തുകാരും വായനക്കാരും തമ്മിലുള്ള മുഖാമുഖ ചർച്ചകൾ ,എഴുത്തിന്റെ നൂതന മേഖലകളെ കുറിച്ചുള്ള സംവാദങ്ങൾ , പ്രസാധകരും എഴുത്തുകാരും തമ്മിലുള്ള ആശയവിനിമയം തുടങ്ങി നാനൂറോളം സാഹിത്യ പരിപാടികളാണ്‌ പതിനൊന്നു ദിവസത്തെ മേളയിൽ ഒരുക്കിയിരിക്കുന്നത്. അറബ് സംസ്കാരം, അറബി കല എന്നിവയെക്കുറിച്ചുള്ള നിരവധി അറബി പുസ്തകങ്ങൾ ഉൾപ്പടെ പ്രാദേശിക വായനക്കാർക്കു പ്രിയപ്പെട്ട സ്റ്റാളുകൾ . ഷാർജ പുസ്തകമേള സാഹിത്യ പ്രേമികളെ ഏറെ ആകർഷിക്കുന്ന ഒന്നാണ് .ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രസാധകരും അക്ഷരസ്നേഹികളും എഴുത്തുകാരും ഈ മേളയിൽ മുടക്കം കൂടാതെ ഓരോ വർഷവും വന്നുചേരുന്നു . 2 ദശലക്ഷത്തിലധികം സന്ദർശകരെയും 1,420 ദേശീയ, അന്തർദേശീയ പ്രസിദ്ധീകരണ സ്ഥാപനങ്ങളും ആകർകമാ ക്കുന്ന ഇവൻറായതിനാൽ കലകളിൽ താല്പര്യമുള്ള സഞ്ചാരികൾ തങ്ങളുടെ ടൂറിസ്റ്റ് സ്ഥലങ്ങളുടെ പട്ടികയിൽ ഷാർജയെയും ഉൾപ്പെടുത്തുന്നു . 210 ഭാഷകളിൽ വൈവിധ്യമാർന്ന വിഭാഗങ്ങൾ ഉൾക്കൊള്ളുന്ന മേളയിലെ പുസ്തകങ്ങൾ ആകർഷകമാണ് .
സന്ദർശകർക്ക് അറബി ഭക്ഷണത്തിൻറെ രുചിയെക്കുറിച്ചും നിർമ്മാണത്തെക്കുറിച്ചും ഉൾക്കാഴ്ച നൽകുന്നതിനായി ലഘുഭക്ഷണവും ലൈവ് കുക്കറി ഷോ കളും ഉൾപ്പെടെ ഓരോ സന്ദര്ശകനും പ്രിയപ്പെട്ടതെന്തെങ്കിലും ഉണ്ട്. പല മാതാപിതാക്കളും പുസ്തകോത്സവത്തിൽ കുട്ടികളെ കൊണ്ട് വരാനും പുസ്തകങ്ങളുമായി അവരെ ചങ്ങാത്തം കൂടാനും പ്രേരിപ്പിക്കുന്നു . ഇത് പുതു തലമുറയെ വായന പ്രിയരാക്കാൻ പ്രോത്സാഹിപ്പിക്കുന്നു .
സർഗ്ഗാത്മകമായ ഡിജിറ്റൽ ഇമേജറിയും തത്സമയ പ്രകടനങ്ങളും സമന്വയിപ്പിച്ച കലാപരിപാടികളോടെയാണ് ഉദ്ഘാടന ചടങ്ങുകൾക്ക് തുടക്കമായത്. പദത്തിൻറെ പ്രാധാന്യവും നാഗരികതകൾ കെട്ടിപ്പടുക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനും അത് നൽകുന്ന സ്വാധീനവും വിളിച്ചോതുന്ന സന്ദേശമാൺ മേളയിലെ ആകർഷകം .
“വാക്കുകൾ പ്രചരിക്കട്ടെ എന്ന പ്രചോദനാത്മകമായ ആശയത്തോടെ നടത്തുന്ന നാല്പത്തൊന്നാമത് പുസ്തകമേള ഇത്തവണ കൂടുതൽ ശക്തമാണ് . നാഗരികതകൾ കെട്ടിപ്പടുക്കാനും തലമുറകളെ വളർത്താനും സഹായിക്കുന്ന അർത്ഥം കൊണ്ടാണ് മനസ്സ് വാക്കിന് രൂപവും ഭാവവും നൽകുന്നത്.
ഉദ്ഘാടനച്ചടങ്ങിൽ അറബി ഭാഷയുടെ ചരിത്രവും വികാസവും പുരോഗതിയും രേഖപ്പെടുത്തുന്ന ഹ്രസ്വ ചിത്രവും പ്രദർശിപ്പിച്ചു.പുതിയ വാല്യങ്ങൾ നിർമിക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ച വിവിധ അറബ് ഭാഷാ അക്കാദമികളുടെ പ്രതിനിധികളും ചടങ്ങിൽ ഷാർജ ഭരണാധികാരിക്കൊപ്പം ഗ്രൂപ്പ് ഫോട്ടോ എടുത്തു.
ലോകത്തിലെ ഏറ്റവും വലിയ പുസ്തകമേളയ്ക്ക് കൊഴുപ്പേകി .
തുടർച്ചയായ രണ്ടാം വർഷവും പകർപ്പവകാശം വാങ്ങുന്നതിലും വിൽക്കുന്നതിലും ലോകത്തിലെ ഏറ്റവും വലിയ പുസ്തകമേളയായി ഷാർജ മേള മാറിയതായി എസ് ബി എ ചെയർമാൻ അഹമ്മദ് അൽ അമേരി മുഖ്യപ്രഭാഷണത്തിൽ പ്രഖ്യാപിച്ചു.
“ഷാർജ അന്താരാഷ്ട്ര പുസ്തകമേളയ്ക്ക് 40 വർഷത്തെ ചരിത്രമുണ്ട്, എമിറേറ്റിൻറെ ഭാവിയുടെ അടിത്തറ ഒരു നൂറ്റാണ്ട് മുന്നോട്ട്! ഈ നിമിഷത്തിൽ ഷാർജയ്ക്കും യു. എ. ഇ. ക്കും എൻറെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ! ജ്ഞാനപൂർവമായ കാഴ്ചപ്പാടും ഭരണ കൂടത്തിന്റെ അചഞ്ചലമായ പിന്തുണയും , അശ്രാന്ത പരിശ്രമാവും കൊണ്ടാണ് ഈ നേട്ടം കരസ്ഥമാക്കിയത് നിങ്ങൾക്കു് ഞങ്ങളുടെ ആത്മാർത്ഥമായ നന്ദിയുണ്ട് എസ് ബി എ ചെയർമാൻ പറഞ്ഞു,.
പകർപ്പവകാശം വാങ്ങുന്നതിലും വിൽക്കുന്നതിലും തുടർച്ചയായ രണ്ടാം വർഷവും ലോക പുസ്തകമേളകളിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നു ഷാർജ മേള .
1,041 പ്രസാധകരും നൂറു കണക്കിന് സാഹിത്യകാരന്മാരും പങ്കെടുത്ത മൂന്നു് ദിവസത്തെ പ്രസാധകരുടെ സമ്മേളനം മുൻ വർഷത്തെ അപേക്ഷിച്ചു കൊടുത്താൽ സജീവമായി .
സുഡാൻ ചരിത്രകാരനായ യൂസുഫു് ഫാദൽ ഹസൻ, 2022 ലെ എസ്ഐബിഎഫു് സാംസ്കാരിക വ്യക്തിത്വത്തിനുള്ള വിശിഷ്ട ബഹുമതി നൽകി ആദരിച്ച ഷാർജ ഭരണാധികാരിക്കു് നന്ദി അറിയിച്ചു.
ഷാർജ ലോകത്തിൻറെ സാംസ്കാരിക തലസ്ഥാനമാണെന്നും “പുസ്തകങ്ങളുടെയും അറിവിൻറെയും വാക്കു് രാഷ്ട്രങ്ങളിലുടനീളം പ്രചരിപ്പിച്ചു” എന്നും യു. എ. ഇയിലെ ഇറ്റലി അംബാസഡർ പറഞ്ഞു.
“സാംസ്കാരിക ചരിത്രത്തിൽ ഷാർജയുടെ പേർ കൊത്തിയെടുത്തിട്ടുണ്ട് .
എസ്ഐബിഎഫു് 2022ല് അതിഥിയായി പങ്കെടുക്കുന്നതിലൂടെ ഇറ്റലിയും അറബു് രാജ്യങ്ങളും തമ്മിലുള്ള പൊതുവായ മൂല്യങ്ങൾ സന്ദർശകർക്കു് കണ്ടെത്താനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തൻറെ മാതൃരാജ്യത്ത് സാധാരണയായി ഉപയോഗിക്കുന്ന വാക്കുകളുടെയും പേരുകളുടെയും വേരുകൾ അറബിയിൽ നിന്ന് എങ്ങനെയാൺ ലഭിക്കുന്നതെന്ന് വിവരിച്ച അദ്ദേഹം, “ഈ പേരുകൾ നമ്മുടെ പൊതുവായ ചരിത്രത്തെ ഊന്നിപ്പറയുന്നു.എന്നും വിശദമാക്കി .ഒരു പൊതുചരിത്രം പങ്കുവയ്ക്കുന്നതിലൂടെ നാം പൊതുവായ മൂല്യങ്ങൾ പങ്കുവയ്ക്കുകയും ഈ സാംസ്കാരിക മൂല്യങ്ങളിലൂടെ ഭിന്നിപ്പിക്കുന്ന അജണ്ടകളെ നിരാകരിക്കുന്നതായും അദ്ദേഹം പറഞ്ഞു .ഇങ്ങനെ രാജ്യങ്ങൾ തമ്മിലുള്ള ആശയവിനിമയം അക്ഷരങ്ങളിലൂടെ സാധ്യമാകുന്ന തന്ത്രമാണ് യു. എ ഇ ലോകത്തിനു പകരുന്നത് .

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar