അന്താരാഷ്ട്ര പുസ്തകോത്സവത്തിന് ഷാർജയിൽ തുടക്കം.

42-ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവം യു.എ.ഇ. സുപ്രീംകൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഉദ്ഘാടനം ചെയ്യുന്നു.
അക്ഷര വെളിച്ചം പകര്‍ന്ന് അന്താരാഷ്ട്ര പുസ്തകോത്സവത്തിന് ഷാർജയിൽ തുടക്കം.ഇനി പന്ത്രണ്ട് രാപ്പകലുകൾ അക്ഷരത്തെ കുറിച്ചുള്ള സംസാരം . എല്ലാ വഴികളും അക്ഷര നഗരിയിലേക്ക് തുറക്കുന്നു .
ഞങ്ങൾ പുസ്തകങ്ങളെക്കുറിച്ച് പറയുന്നു എന്ന പ്രമേയത്തിലാണ് ഈ വർ ഷത്തെ മേള ഷാർ ജ ബുക്ക് അതോറിറ്റി (എസ്.ബി.എ.) സംഘടിപ്പിക്കുന്നത്. ഷാര്‍ജ അല്‍ തവൂനിലെ എക്‌സ്‌പോ സെന്ററില്‍ അക്ഷരോത്സവം യു.എ.ഇ. സുപ്രീംകൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി വായനോത്സവം ഉദ്ഘാടനം ചെയ്തു.
108 രാജ്യങ്ങളിൽ നിന്ന് 2033 പ്രസാധകർ മേളയിൽ പങ്കെടുക്കുന്നുണ്ട്. ഇവരി1043 അറബ് പ്രസാധകരാണുള്ളത്. 15 ലക്ഷം ശീർഷകങ്ങളാണ് മേളയിൽ പ്രദർ ശിപ്പിക്കുന്നത്. 69 രാജ്യങ്ങളിൽ നിന്ന് 215 അതിഥികൾ മേളയിൽ പങ്കെടുക്കുന്നുണ്ട്. അക്ഷരനഗരിയിലെ ഏഴാം നമ്പർ ഹാളിലുള്ള ഇന്ത്യൻ പവിലിയനിലാണ് ആദ്യദിവസംതന്നെ കൂടുതൽ തിരക്കനുഭവപ്പെട്ടത്. മലയാളം പ്രസാധകരുടെ സ്റ്റാളുകളും ഉദ്ഘാടനം ചെയ്തു.
0 Comments