അമ്മ പിളർപ്പിന്‍റെ വക്കിൽ വരെയെത്തിയിരുന്നുവെന്നു,മോഹൻലാൽ.

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന്‍റെ അറസ്റ്റിന് പിന്നാലെ അദ്ദേഹത്തിനെ സംഘടനയിൽ നിന്ന് മാറ്റിറുത്തുന്നുവെന്ന വിഷയത്തിൽ ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനായ അമ്മ പിളർപ്പിന്‍റെ വക്കിൽ വരെയെത്തിയിരുന്നുവെന്നു പ്രസിഡന്‍റ് മോഹൻലാൽ. കൊച്ചിയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.  അമ്മയുടെ കഴിഞ്ഞ ജനറൽ ബോഡി യോഗത്തിൽ മാധ്യമങ്ങൾക്കു പ്രവേശനം നൽകാതിരുന്നതിൽ മോഹൻലാൽ ഖേദം പ്രകടിപ്പിച്ചു. 25 വർഷം നീണ്ട സംഘടനയുടെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരത്തിൽ മാധ്യമങ്ങളെ ഒഴിവാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

ദിലീപ് അവസരങ്ങൾ തടഞ്ഞെന്നു കാണിച്ചു നടി അമ്മയ്ക്ക് പരാതി നൽകിയിട്ടില്ല. പരാതി എഴുതി നൽകിയിരുന്നുവെങ്കിൽ നടപടിയെടുക്കുമായിരുന്നു.  ആക്രമിക്കപ്പെട്ട നടിയെ മാറ്റിനിറുത്തിയിട്ടില്ല. അമ്മ അവർക്കൊപ്പമാണ്. സംഭവിക്കാൻ പാടില്ലാത്തതാണ് നടന്നത്. ഇതിൽ ആർക്കും പങ്കുണ്ടാവരുതേ എന്നാണ് പ്രാർഥന. കേസിൽ ദിലീപ് കുറ്റവിമുക്തനായാൽ അമ്മയിലേക്ക് തിരികെയെടുക്കും. നടിയെ ആക്രമിച്ച സംഭവത്തിന് പിന്നാലെ കടുത്ത സമ്മർദത്തിന്‍റെ പുറത്താണ് ദിലീപിനെ പുറത്താക്കിയത്. വൈകാരികമായ തീരുമനമായിരുന്നു അത്. നിയമപരമായി നിലനിൽക്കില്ലെന്ന് പിന്നീട് ബോധ്യപ്പെട്ടു.

ദിലീപ് ഇപ്പോഴും അമ്മയ്ക്ക് പുറത്ത് തന്നെയാണ്. നടിയെ ആക്രമിച്ച കേസ് പൂർത്തിയാകുന്നതുവരെ മടങ്ങി വരുന്ന സാഹചര്യമില്ലെന്നു ദിലീപ് തന്നെ വ്യക്തമാക്കിയ സ്ഥിതിക്ക് അദ്ദേഹമിപ്പോഴും സംഘടനയ്ക്ക് പുറത്ത് തന്നെയാണ്. നയമപരമായും സാങ്കേതികമായും ദിലീപ് ഇപ്പോൾ അമ്മയിൽ ഇല്ല. എന്നാൽ ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുത്തത് ജനറൽ ബോഡിയിലെ എല്ലാവരുടെയും അഭിപ്രായമനുസരിച്ചാണ്. തിരിച്ചെടുക്കുന്നതിനെ ആരും എതിർത്തിരുന്നില്ല. ജനറൽ ബോഡിയിൽ ഒരാളെങ്കിലും ആവശ്യപ്പെട്ടിരുന്നുവെങ്കിൽ തീരുമാനം തിരുത്തുമായിരുന്നു. തെറ്റുകാരനല്ലെന്നു തെളിഞ്ഞു തിരിച്ചുവന്നാൽ തിരിച്ചെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു,

എക്സിക്യൂട്ടീവ് യോഗം ചേർന്നതിനു ശേഷം ഡബ്ല്യുസിസിയുടെ ആവശ്യങ്ങള്‍ പരിഗണിച്ച് അവരുമായി ചർച്ചയ്ക്ക് തയാറാണ്. തുറന്ന ചർച്ചയ്ക്കും ഒരുക്കമാണ്. അമ്മയിൽ നിന്നു നാലു നടിമാർ രാജിവച്ചുവെന്ന് പറഞ്ഞതില്‍ രണ്ടു പേര്‍ മാത്രമാണ് രാജിക്കത്ത് നല്‍കിയിട്ടുള്ളത്. ഭാവനയും രമ്യ നമ്പീശനും മാത്രമാണ് രാജിക്കത്ത് നൽകിയിട്ടുള്ളത്. മറ്റുള്ളവരുടെ രാജിക്കത്ത് ലഭിച്ചിട്ടില്ല.  ഇനി അവര്‍ തിരിച്ച് വരാന്‍ ആഗ്രഹിച്ചാല്‍ അത് ജനറല്‍ ബോഡി ചര്‍ച്ച ചെയ്ത് തീരുമാനിക്കേണ്ട കാര്യമാണ്.  25 വർഷം പഴക്കമുള്ള ചട്ടങ്ങളൊക്കെയുള്ള സംഘടനയാണിത്. വനിതകള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്ന രീതിയില്‍ അമ്മയുടെ നിയമാവലി പുനക്രമീകരിക്കുമെന്നും മോഹൻലാൽ പറഞ്ഞു.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar