അരവിന്ദ് കെജ്‌രിവാള്‍ നടത്തുന്ന സമരം എട്ടാം ദിവസത്തിലേക്ക്.

ന്യൂഡല്‍ഹി: ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണറുടെ വസതിയില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ നടത്തുന്ന സമരം എട്ടാം ദിവസത്തിലേക്ക്. ഇതിനിടെ നിരാഹാരത്തെ തുടര്‍ന്ന് ആരോഗ്യനില വഷളായ ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിനിനെ ആസ്പത്രിയിലേക്ക് മാറ്റി. ജെയിനിന്റെ ഷുഗര്‍ നില താഴ്ന്നതിനെ തുടര്‍ന്നാണ് ലോക് നായക് ജയ് പ്രകാശ് നാരായണന്‍ ആസ്പത്രിയിലേക്ക് മാറ്റിയത്. പ്രശ്‌നത്തിലിടപെട്ട് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കെജ്‌രിവാള്‍ വീണ്ടും പ്രധാനമന്ത്രിക്ക് കത്തയച്ചു.

ഐ.എ.എസ് ഉദ്യോഗസ്ഥരുടെ സുരക്ഷ ഉറപ്പാക്കുമെന്ന് കെജ്‌രിവാള്‍ വ്യക്തമാക്കി. ഭയത്തോടെയാണ് തങ്ങള്‍ സര്‍ക്കാര്‍ യോഗങ്ങളില്‍ പോലും പങ്കെടുക്കുന്നതെന്ന് ഐ.എ.എസ് ഉദ്യോഗസ്ഥര്‍ പറഞ്ഞതിന് പിന്നാലെയാണ് ഡല്‍ഹി മുഖ്യമന്ത്രിയുടെ പ്രതികരണം. ഇതിനിടെ സമരത്തിനെതിരായ ഹര്‍ജി ഇന്ന് ഡല്‍ഹി ഹൈക്കോടതി പരിഗണിക്കും. സമരം ഭരണഘടനാവിരുദ്ധമാണെന്നും ഭരണസ്തംഭനത്തിന് ഇടയാക്കിയെന്നുമാണ് ഹര്‍ജിക്കാരുടെ വാദം.

അതേസമയം, ഐ.എ.എസ് ഉദ്യോഗസ്ഥരുടെ നിസ്സഹകരണം അവസാനിപ്പിക്കാന്‍ ലഫ്റ്റനന്റ് ഗവര്‍ണറോട് കോടതി ആവശ്യപ്പെടണമെന്ന ഹര്‍ജിയും ഇന്ന് പരിഗണിക്കും.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar