അസം: ദേശീയ പൗരത്വ അന്തിമ പട്ടിക പുറത്തിറങ്ങി, അനാഥമാകുന്നത് 19 ലക്ഷം പൗരന്മാര്‍

അസം.ആശങ്കകള്‍ക്കും പ്രതീക്ഷകള്‍ക്കും വിരാമമിട്ട് അസമില്‍ ദേശീയ പൗരത്വ രജിസ്റ്ററിന്റെ അന്തിമ പട്ടിക പുറത്തിറങ്ങി. ഇന്ന് രാവിലെ 10മണിക്ക് എന്‍.ആര്‍.സിയുടെ വെബ്‌സൈറ്റില്‍ 3.11 കോടി ആളുകളെ ഉള്‍പ്പെടുത്തിയാണ് രജിസ്റ്റര്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. 19 ലക്ഷം ജനങ്ങള്‍ രജിസ്റ്ററിന് പുറത്താണ്. അന്തിമ പട്ടിക പുറത്തിറങ്ങിയതോടെ അസമില്‍ പോലിസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. അതേസമയം പട്ടികയില്‍ നിന്നും പുറത്തായവരെ ഉടനടി നാടുകടത്തില്ലെന്നും അവര്‍ക്ക് ട്രൈബ്യൂണലുകളെ സമീപിച്ച് പൗരത്വം തെളിയിക്കാന്‍ ഇനിയും അവസരമുണ്ടെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. പട്ടികയില്‍ പേരില്ലാത്തവരെ വിദേശികളായി പ്രഖ്യാപിക്കുന്ന നടപടി ഉടനെയുണ്ടാവില്ല. പട്ടികയില്‍ പേരില്ലാത്തവര്‍ക്ക് നിയമസഹായം ലഭിക്കുമെന്നും വിദേശി ട്രിബ്യൂണലിനെ ഇവര്‍ക്ക് സമീപിക്കാമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 60 ദിവസം മുതല്‍ 120 ദിവസം വരെ സമയം ഇവര്‍ക്ക് സമയം അനുവദിച്ചിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. 1000 ട്രിബ്യൂണലുകളാണ് സംസ്ഥാനത്ത് ആദ്യഘട്ടത്തില്‍ വാദങ്ങള്‍ കേള്‍ക്കുക. സംപ്തംബര്‍ മുതല്‍ 200 ട്രിബ്യൂണലുകള്‍ വഴി നടപടികള്‍ തുടങ്ങിയിട്ടുണ്ടെന്നും മന്ത്രാലയം പറഞ്ഞു. അതേസമയം, ട്രിബ്യൂണലുകള്‍ തള്ളുന്ന പരാതികളുമായി പൗരന്‍മാര്‍ക്ക് ഹൈക്കോടതിയെയും സുപ്രീംകോടതിയെയും സമീപിക്കാനാവുമെന്നും മന്ത്രാലയം വ്യക്തമാക്കുന്നു. ആര്‍ക്കും തടവറകളിലേക്ക് നിലവില്‍ പോകേണ്ടിവരില്ലെന്നുമാണ് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നത്.
0 Comments