അണ്ണാ ഹസാരെ ആറ് ദിവസമായി തുടർന്ന നിരഹാരസമരം അവസാനിപ്പിച്ചു.

ന്യൂഡൽഹി: ലോക്പാൽ ബിൽ നടപ്പിലാക്കണമെന്നും കർഷക പ്രശ്നത്തിൽ നടപടിയെടുക്കണമെന്നുമാവശ്യപ്പെട്ട് സാമൂഹ്യപ്രവർത്തകനായ അണ്ണാ ഹസാരെ ആറ് ദിവസമായി തുടർന്ന നിരഹാരസമരം അവസാനിപ്പിച്ചു.
മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും കേന്ദ്ര കൃഷി സഹമന്ത്രി ഗജേന്ദ്രസിംഗ് ഷെഖാവത്തും നടത്തിയ ചർച്ചയെത്തുടർന്നാണു പ്രതിഷേധം അവസാനിപ്പിച്ചത്. ലോക്പാൽ നിയമനത്തിനുള്ള നടപടി എത്രയുംവേഗം നടപ്പിലാക്കുമെന്ന് സർക്കാർ ഉറപ്പ് നൽകിയിട്ടുണ്ട്. ഓഗസ്റ്റിനുള്ളിൽ വാഗ്ദാനം പാലിച്ചില്ലെങ്കിൽ സെപ്റ്റംബറിൽ സമരം വീണ്ടും ആരംഭിക്കുമെന്ന് ഹസാരെ പറഞ്ഞു.
ഒരു കേന്ദ്രമന്ത്രി തന്നെ വന്നു കണ്ടെന്നും ചില കാര്യങ്ങൾ സംസാരിച്ചെന്നും ചൊവ്വാഴ്ച അണ്ണാ ഹസാരെ അറിയിച്ചിരുന്നു. ആവശ്യങ്ങൾ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ പരിഗണനയിലാണെന്നാണ് അറിയാൻ കഴിഞ്ഞത്. ഇക്കാര്യത്തിൽ സർക്കാർ വ്യക്തത വരുത്തണമെന്നും ഹസാരെ ആവശ്യപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണ് മന്ത്രിമാരെത്തിയത്.
അതിനിടെ, സമരം അവസാനിപ്പിച്ചതിൽ പ്രകോപിതനായ ഒരാൾ ഹസാരെയ്ക്കും ദേവേന്ദ്ര ഫഡ്നാവിസിനും ഗജേന്ദ്ര സിംഗ് ഷെഖാവത്തിനും നേരെ ഷൂ എറിഞ്ഞു. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.
0 Comments