ആരോപണങ്ങള്‍ അപകീര്‍ത്തിപ്പെടുത്താനെന്ന്, ഷോണ്‍ ജോര്‍ജ് പരാതി നല്‍കി

കോട്ടയം : നിഷാ ജോസ് കെ മാണിയുടെ പുസ്തകത്തിലെ വിവാദവുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയര്‍ന്ന് വന്നിട്ടുള്ള ആരോപണങ്ങളെ കുറിച്ച് സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് അഡ്വ.ഷോണ്‍ ജോര്‍ജ്  ഡിജിപിക്കും കോട്ടയം ജില്ലാ പോലീസ് മേധാവിക്കും പരാതി നല്‍കി. തനിക്കും പിതാവിനും പൊതുജനങ്ങളുടെ ഇടയിലുള്ള അംഗീകാരവും ആദരവും ഇടിച്ചുതാഴ്ത്തണമെന്നും തന്നെ അപകീര്‍ത്തിപ്പെടുത്തണമെന്നുള്ള ഉദ്ദേശത്തോടെയാണ് പുസ്തകത്തിലെ പരാമര്‍ശങ്ങള്‍ എന്ന് ഷോണ്‍ജോര്‍ജ് പരാതിയില്‍ ആരോപിച്ചു. താന്‍ പ്രസ്തുത വ്യക്തിയോടൊപ്പം തിരുവനന്തപുരത്തു നിന്നും ട്രെയിനില്‍ യാത്ര ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ താന്‍ നിയമനടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കിയ ഷോണ്‍ സംഭവത്തിലെ കുറ്റക്കാര്‍ക്കെതിരെ ആവശ്യമായ നിയമനടപടികള്‍ സ്വീകരിക്കണമെന്നും സോഷ്യല്‍ മീഡിയയില്‍ തന്നെ അപമാനിക്കുന്ന വിധത്തില്‍ പ്രചരണം നടത്തിയവര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു.
താനാണ് സംഭവത്തില്‍ ഉള്‍പ്പെട്ട വ്യക്തി എന്ന് പരാമര്‍ശിക്കുന്ന ഓണ്‍ലൈന്‍ മാധ്യമത്തിന്റെ പേജും പരാതിയോടൊപ്പം ഷോണ്‍ ജോര്‍ജ് ഹാജരാക്കിയിട്ടുണ്ട്.

0 Comments

Leave a Comment

Login

Welcome! Login in to your account

Remember me Lost your password?

Lost Password

Skip to toolbar